Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ ഒഴിച്ച്...

പെട്രോൾ ഒഴിച്ച് എ.ടി.എം കത്തിച്ച പൂഞ്ഞാർ സ്വദേശി പിടിയിൽ

text_fields
bookmark_border
പെട്രോൾ ഒഴിച്ച് എ.ടി.എം കത്തിച്ച പൂഞ്ഞാർ സ്വദേശി പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: പെ​ട്രോ​ൾ ഒ​ഴി​ച്ച് എ.​ടി.​എ​മ്മി​ന്​ തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ട്ട​യം പൂ​ഞ്ഞാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. പ​ന​ച്ചി​പ്പാ​റ ക​ല്ലാ​ടി​യി​ൽ സു​ബി​ൻ സു​കു​മാ​ര​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. ക​വി​ളി​ലും മൂ​ക്കി​ലും കൈ​ക്കും പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 7.45ഓ​ടെ​ കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ എ​സ്.​ബി.​ഐ ശാ​ഖ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ലാണ്​ സം​ഭ​വം. രാ​ത്രി എ​ട്ട​ര​യോ​ടെ കൗ​ണ്ട​റി​ന​ക​ത്തു​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് കാ​മ്പ​സി​ലെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തിെൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്. ഉ​ട​ൻ ജീ​വ​ന​ക്കാ​രും ബാ​ങ്ക് അ​ധി​കൃ​ത​രും ചേ​ർ​ന്ന് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

ടെ​ക്നീ​ഷ​നെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ​ത്തു​ട​ർ​ന്ന്​ തീ​പി​ടി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ടെ​ക്നീ​ഷ​നെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ നോ​ക്കു​മ്പോ​ഴാ​ണ് ക​വ​ർ​ച്ച​ശ്ര​മ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. കൗ​ണ്ട​റി​ന​കം തീ​യും പു​ക​യും നി​റ​ഞ്ഞ​തോ​ടെ പ്ര​തി സ്ഥ​ലം വി​ട്ടി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atmatm vandalism
News Summary - Poonjar resident arrested for burning ATM
Next Story