പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് പ്രൗഢോജ്ജ്വല സമാപനം
text_fieldsപൂക്കോട്ടൂർ ഖിലാഫത്ത് കാമ്പസിൽ നടന്ന 25ാമത് ഹജ്ജ് പഠനക്യാമ്പിന്റെ സമാപന ചടങ്ങ് പ്രഫ. കെ. ആലിക്കുട്ടി
മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ ഉയർത്തുന്ന ശ്രേഷ്ഠ കർമമാണ് ഹജ്ജ് എന്ന് സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂർ ഖിലാഫത്ത് കാമ്പസിൽ നടന്ന 25ാമത് ഹജ്ജ് ക്യാമ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജാമിഅ ജൂനിയർ കോളജ് ഫെസ്റ്റിലെ വിജയികളെ ആദരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുത്തു. വൈകീട്ട് നടന്ന സമാപന പ്രാർഥന സംഗമത്തിന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളിൽനിന്നെത്തിയ ആയിരങ്ങളാണ് ചരിത്രനഗരിയിൽ സംഗമിച്ചത്.
കെ.എം. അക്ബർ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ, എ.വി. അബൂബക്കർ ഖാസിമി ഖത്തർ, നാസർ ഹയ്യ് തങ്ങൾ പാണക്കാട്, കെ.പി. ഉണ്ണീതുഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, മാനു തങ്ങൾ വെള്ളൂർ, പി.എം.ആർ. അലവി, എ.എം. ഇഖ്ബാൽ, എ.എം. അബൂബക്കർ ഹാജി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഒ.ടി. മുസ്തഫ ഫൈസി, ഉമ്മർ ഫൈസി മുടിക്കൊട്, കരാട്ട് അബ്ദുറഹ്മാൻ, ബാപ്പു മുസ്ലിയാർ പാതിരമണ്ണ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

