Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരന്തമുഖത്ത് ഒറ്റക്കെട്ടായി ജീവൻ രക്ഷിച്ച് സന്നദ്ധപ്രവർത്തകർ

text_fields
bookmark_border
ഏറെ അപകടകരമായ സാ​ഹ​ച​ര്യ​ത്തിലായിരുന്നു രക്ഷാപ്രവർത്തനം
ദുരന്തമുഖത്ത് ഒറ്റക്കെട്ടായി ജീവൻ രക്ഷിച്ച് സന്നദ്ധപ്രവർത്തകർ
cancel
camera_alt

ടി.​കെ. കോ​ള​നി കോ​ട്ട​പ്പു​ഴ​യി​ൽ നി​ന്ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ മൃ​ത​ശ​രീ​രം ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു

പൂക്കോട്ടുംപാടം: ടി.കെ. കോളനിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തിയ കൂട്ടായ പരിശ്രമം മാതൃകാപരമായി.

വനം വകുപ്പ്, ഫയർ ഫോഴ്സ്, ആർ.ആർ.ടി, ട്രോമ കെയർ, പൊലീസ്‌, ഇ.ആർ.എഫ്, എൻ.ഡി.ആർ.എഫ് തുടങ്ങിയ വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം എസ്.ഡി.പി.ഐ വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ച് രംഗത്തിറങ്ങിയത് വലിയൊരു ദുരന്തത്തിന്റെ ആഘാതം കുറക്കാൻ സഹായിച്ചു.

അപകടവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഇവർ കോട്ടപ്പുഴയുടെ പാറക്കെട്ടുകൾക്കിടയിലും അതീവ ദുഷ്കരമായ സാഹചര്യങ്ങളിലും നടത്തിയ നിസ്വാർഥ സേവനം നിരവധി പേരുടെ ജീവൻ രക്ഷിക്കാനും അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താനും കാരണമായി. കാണാതായ സജിതക്കായി തെരച്ചിൽ തുടരുന്ന ഈ സന്നദ്ധ സേനാംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ്മ പ്രദേശത്തിന് വലിയൊരു ആശ്വാസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pookkottumpadam Flash Flood Rescue
Next Story