Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂക്കിപ്പറമ്പ് ബസപകടം:...

പൂക്കിപ്പറമ്പ് ബസപകടം: ഡ്രൈവറുടെ തടവ് അഞ്ചുവർഷമാക്കി

text_fields
bookmark_border
പൂക്കിപ്പറമ്പ് ബസപകടം:  ഡ്രൈവറുടെ തടവ് അഞ്ചുവർഷമാക്കി
cancel

കൊ​ച്ചി: 25 വ​ർ​ഷം മു​മ്പ് 44 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മ​ല​പ്പു​റം പൂ​ക്കി​പ്പ​റ​മ്പ് ബ​സ് അ​പ​ക​ട​ക്കേ​സി​ൽ ഡ്രൈ​വ​റു​ടെ ത​ട​വു ശി​ക്ഷ അ​ഞ്ച് വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്തി ഹൈ​കോ​ട​തി. രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി സു​ധീ​ർ കു​മാ​റി​ന് (സു​ധീ​ർ) തി​രൂ​ർ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ര​ണ്ട് വ​ർ​ഷ​ത്തെ ശി​ക്ഷ​യാ​ണ് ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ അ​ഞ്ച് വ​ർ​ഷ​മാ​ക്കിയ​ത്. ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യു​മ​ട​ക്ക​ണം.

ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​റും ശി​ക്ഷ റ​ദ്ദാ​ക്കാ​ൻ പ്ര​തി​യും ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ൽ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ബ​സി​ന്‍റെ വേ​ഗ​ത കു​റ​ക്കാ​ൻ യാ​ത്ര​ക്കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ലെ​ന്ന​തി​ന് തെ​ളി​വു​ള്ള​താ​യും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus AccidentprisonDriversIncreased
News Summary - Pookiparamba bus accident: Driver's prison sentence increased to five years
Next Story