Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right63 തടവുകാർക്കുകൂടി...

63 തടവുകാർക്കുകൂടി കോവിഡ്‌; ജയിൽ ആസ്ഥാനം അടച്ചു

text_fields
bookmark_border
63 തടവുകാർക്കുകൂടി കോവിഡ്‌; ജയിൽ ആസ്ഥാനം അടച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മൂ​ന്നാം​ദി​വ​സ​വും ത​ട​വു​കാ​ർ​ക്ക്‌ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്‌​ച 63 ത​ട​വു​കാ​ർ​ക്കാ​ണ്‌ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്‌. രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട്‌ ത​ട​വു​കാ​ർ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തി​നാ​ൽ ജ​യി​ൽ ആ​സ്ഥാ​നം മൂ​ന്ന്‌ ദി​വ​സ​ത്തേ​ക്ക്‌ അ​ട​ച്ചു.

ഇ​തോ​ടെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ്‌ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 164 ആ​യി. ബു​ധ​നാ​ഴ്‌​ച 58 പേ​ർ​ക്കും വ്യാ​ഴാ​ഴ്‌​ച ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ 42 പേ​ർ​ക്കും പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

12ാം ബ്ലോ​ക്കി​ലെ 143 ത​ട​വു​കാ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്‌ 63 പേ​ർ​ക്ക്‌ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്‌. ബു​ധ​നാ​ഴ്‌​ച ഏ​ഴാം ബ്ലോ​ക്കി​ലെ​യും വ്യാ​ഴാ​ഴ്‌​ച പ​ത്താം​ബ്ലോ​ക്കി​ലെ​യും ത​ട​വു​കാ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജ​യി​ൽ ആ​സ്ഥാ​ന​ത്ത്‌ ശു​ചീ​ക​ര​ണ​ത്തി​ലേ​ർ​പ്പെ​ട്ട ത​ട​വു​കാ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ള്ള​വ​രോ​ട്‌ നീ​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ്‌ സി​ങ്​ നി​ർ​ദേ​ശി​ച്ചു. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം ചൊ​വ്വാ​ഴ്‌​ച ജ​യി​ൽ ആ​സ്ഥാ​നം പ്ര​വ​ർ​ത്തി​ക്കും.

കോ​വി​ഡ്‌ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ ത​ട​വു​കാ​രു​ടെ പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി. ആ​ദ്യ​ഘ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രോ​ൾ ല​ഭി​ച്ച​വ​രും ലോ​ക്‌​ഡൗ​ണി​ന്​ മു​മ്പ്‌ പ​രോ​ളി​ൽ പോ​യ​വ​രും ​െസ​പ്‌​റ്റം​ബ​ർ 30ന് ​ശേ​ഷം മൂ​ന്ന്‌ ദി​വ​സ​ത്തി​ന​കം ജ​യി​ലി​ൽ പ്ര​വേ​ശി​ക്ക​ണം.

265 ത​ട​വു​കാ​ർ​ക്കാ​ണ്‌ ഇ​ത്‌ ബാ​ധ​ക​മാ​കു​ക. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​രോ​ളി​ൽ പോ​യ ഓ​പ​ൺ ജ​യി​ലു​ക​ളി​ലെ​യും വ​നി​ത ജ​യി​ലു​ക​ളി​ലെ​യും 589 ത​ട​വു​കാ​ർ ന​വം​ബ​ർ 15ന്‌ ​ശേ​ഷം മൂ​ന്ന്‌ ദി​വ​സ​ത്തി​ന​ക​വും മൂ​ന്നാം​ഘ​ട്ടം പ​രോ​ൾ ല​ഭി​ച്ച സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ലെ​യും അ​തീ​വ സു​ര​ക്ഷ ജ​യി​ലു​ക​ളി​ലെ​യും 192 ത​ട​വു​കാ​ർ ന​വം​ബ​ർ 30ന്‌ ​ശേ​ഷം മൂ​ന്നു​ദി​വ​സ​ത്തി​ന​കം ജ​യി​ലി​ൽ പ്ര​വേ​ശി​ക്ക​ണം.

Show Full Article
TAGS:Poojappura Central Jail Covid 19 Covid kerala 
News Summary - Poojappura Central Jail 63 Inmates Covid 19 Positive
Next Story