Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിയുടെ ബാധ...

പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയിൽ പൂജ

text_fields
bookmark_border
fuel price
cancel
camera_alt

അശോകൻ പെരിങ്ങാര ചെറുവത്തൂർ ദേശീയ പാതയിൽ നടത്തിയ പൂജ

ചെറുവത്തൂർ: പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയപാതയോരത്ത്​ പ്രത്യേക 'പൂജ'. ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ ചെകുത്താൻ കൂടിയിട്ടുണ്ടാകുമെന്നും ചെകുത്താൻ കൂടാതെ ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്നും ചൂണ്ടികാട്ടിയാണ്​ അശോകൻ പെരിങ്ങാര 'പൂജ' സമരം നടത്തിയത്​.

ചെറുവത്തൂർ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ. രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധം വൈകുന്നേരം 5 ന് സമാപിച്ചു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ 20 ഓളം ഒറ്റയാൾ പ്രതിഷേധങ്ങൾ അശോകൻ സംഘടിപ്പിച്ചിരുന്നു. നെഞ്ചിൽ അടുപ്പ് കൂട്ടൽ, ശവമായി കിടക്കൽ, പിറകോട്ട് നടക്കൽ, ആത്മഹത്യാ പ്രതിഷേം എന്നിവ ഇദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രതിഷേധങ്ങളായിരുന്നു.



Show Full Article
TAGS:fuel price 
News Summary - pooja protest against pm modi
Next Story