പറന്നുയർന്ന ജീവൻ തിരികെപിടിച്ച് അവർ ജീവിതത്തിലേക്ക്...
text_fieldsപൂച്ചാക്കൽ (ആലപ്പുഴ): അറിയാതെ റോഡുവക്കിലൂടെ നടക്കവെ ഒരു നിമിഷംകൊണ്ടാണ് എല്ലാം സംഭവിച്ചത്. പാഞ്ഞടുത്ത കാർ ആ പെൺകുട്ടികളെ ഇടിച്ചുതെറിപ്പിച്ചു. കാറിടിച്ച് ഉയർന്നുപൊന്തുന്ന സി.സി ടി.വി ദൃശ്യം കണ്ട ആരും വിശ്വസിക്കില്ല, അവർ ജീവിതത്തിലേക്ക് തിരികെവന്നു എന്നത്.
മാർച്ച് 10ലെ ഹിന്ദി പരീക്ഷ ഓർത്തെടുക്കുകയാണ് വീട്ടിലെ കിടക്കയിൽകിടന്ന് അനഘ. പരീക്ഷ കഴിഞ്ഞ് മടങ്ങിയപ്പോൾ ബേക്കറിയിൽനിന്ന് വാങ്ങി, കൂട്ടുകാരി ചന്ദനയുടെ ബാഗിൽ വെച്ച മീറ്റ് റോളിെൻറ കാര്യം ചോദിച്ചപ്പോൾ ചെറുപുഞ്ചിരിയായിരുന്നു അനഘയുടെ മറുപടി.
ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു ആദ്യ പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് ദാരുണ അപകടം.
പ്ലസ് ടു ഹോംസയൻസ് വിദ്യാർഥിനി ചന്ദന, കോമേഴ്സ് വിദ്യാർഥിനികളായ അനഘ, സാഗി എന്നിവർ ഒരുമിച്ചാണ് പോക്കും വരവും. അനഘയും സാഗിയും സഹപാഠികളാണ്. രാവിലെ തളിയാറമ്പ് വഴിയുള്ള ബസിൽ മൂന്ന് പേരും ഒരുമിച്ചാണ് പോയിരുന്നത്. പരീക്ഷ ഉച്ചക്ക് കഴിഞ്ഞതുകൊണ്ട് മൂന്നുപേരും കൂടി നടന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അന്നത്തെ ഹിന്ദി പരീക്ഷ വളരെ എളുപ്പമായിരുന്നതിെൻറ സന്തോഷം പങ്കുവെച്ച് നടക്കുകയായിരുന്നു. ആ സന്തോഷത്തിൽ ഒരു ബേക്കറിയിൽ കയറി സർബത്ത് കുടിച്ചു. മൂന്ന് പേർക്കുമായി മീറ്റ് റോൾ വാങ്ങി ചന്ദനയുടെ ബാഗിലും വെച്ചു. അപകടം നടന്നതിന് ഏതാനും വാര അകലെയുള്ള സാഗിയുടെ വീട്ടിലെത്തി അവിടെയിരുന്ന് ഇത് കഴിക്കലായിരുന്നു പ്ലാൻ. ബേക്കറിയിൽനിന്നിറങ്ങി ഏതാനും വാര നടന്നില്ല, എതിർദിശയിൽനിന്ന് വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചന്ദനയും സാഗിയും സമീപത്തെ വീട്ടിലേക്കും അനഘ തോട്ടിലേക്കും പറന്നുവീഴുകയായിരുന്നു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് മൂന്ന് പേർക്കും ഓർമയില്ല.
പാണാവള്ളി 16ാം വാർഡ് കോണത്തേഴത്ത് ചന്ദ്രബാബു-ഷീല ദമ്പതികളുടെ ഏകമകളാണ് ചന്ദന. കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന് ശനിയാഴ്ചയാണ് വീട്ടിലെത്തിയത്. 308 പ്രകാരം കേസെടുത്തത് പ്രതികളെ രക്ഷിക്കാനാണെന്നും യഥാർഥ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബാബു പറഞ്ഞു. കുട്ടിയുടെ ഇടത്തേ തുടയെല്ല്, താടിയെല്ല്, മൂക്ക് പാലം, ഇടുപ്പിലെ മൂന്ന് എല്ലുകൾ എന്നിവ പൊട്ടിയതിനാൽ പൂർണ വിശ്രമമാണ് പറഞ്ഞിരിക്കുന്നത്.
പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് ഉരുവംകൊളുത്ത് വെളിയിൽ ചെത്ത് തൊഴിലാളിയായ ചന്ദ്രെൻറയും എരമല്ലൂർ ഖാദി സ്പിന്നിങ് യൂനിറ്റിലെ തൊഴിലാളി വത്സലയുടെയും മകളായ അനഘ മെഡിക്കൽ ട്രസ്റ്റിലെ ചികിത്സ കഴിഞ്ഞ് ചൊവ്വാഴ്ച വീട്ടിലെത്തിയിരുന്നു. വലത്തേ കാലിലെ തുടയെല്ലും ഇടത്തേ കാലിലെ ഞരമ്പും പൊട്ടുകയും കൈയിലും തോളിലും മുഖത്തും തുന്നലുമുണ്ട്. പുറത്ത് ബാഗുണ്ടായ സ്ഥലത്തൊഴികെ പൊട്ടിയിട്ടുണ്ട്. തങ്ങളുടെയെല്ലാം ഭാവി നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അനഘ ആവശ്യപ്പെടുന്നത്. കാമറ ഇല്ലാതിരുന്നെങ്കിൽ പ്രതികളുടെ സ്വാധീനംകൊണ്ട് തങ്ങളെ പ്രതിയാക്കിയേനെയെന്നും അവൾ പറഞ്ഞു.
പാണാവള്ളി 13ാം വാർഡ് അയ്യങ്ങയിൽ സാബു-ഗീത ദമ്പതികളുടെ മകൾ സാഗി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടനെ ആശുപത്രി വിടാൻ കഴിയുമെന്ന് പറയുന്നു. സൈക്കിളിൽ സഞ്ചരിക്കവെ കാർ വന്നിടിച്ച പാരലൽ കോളജ് വിദ്യാർഥിനി തൈക്കാട്ടുശ്ശേരി ഉളവെയ്പ് മുരുക്കുതറ അനിരുദ്ധെൻറ മകൾ അർച്ചനയും ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
