പൊന്തൻപുഴ വനം: സർക്കാർ കേസ് തോറ്റുകൊടുത്തതിന് പിന്നിൽ ഗൂഢാലോചന –ചെന്നിത്തല
text_fieldsകോട്ടയം: പൊന്തൻപുഴ സംരക്ഷിതവനഭൂമി സ്വകാര്യവ്യക്തികൾക്ക് പതിച്ചുനൽകാൻ സർക്കാർ ബോധപൂർവം കേസ് തോറ്റുകൊടുത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊന്തൻപുഴ വനത്തിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കളി പുറത്തുകൊണ്ടുവരാനും ജനതാൽപര്യം ഉയർത്തിപ്പിടിക്കാനും വിഷയം നിയമസഭയിൽ ഉന്നയിക്കും.
വനം വകുപ്പ് കച്ചവടം നടത്തിയോയെന്ന് സംശയിക്കുന്നു. കോടതി വിധിയോടെ പ്രദേശത്തെ 1200 കുടുംബങ്ങളുടെ പട്ടയസ്വപ്നമാണ് തകർന്നത്. കേസ് തോറ്റുകൊടുക്കുന്നതിൽ വനം മന്ത്രിയുടെ ഭാഗത്തുനിന്ന് കള്ളക്കളി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച രാവിലെ 11.30നാണ് രമേശ് ചെന്നിത്തല പൊന്തൻപുഴ വളകോടിച്ചതുപ്പ് പ്രദേശത്തെത്തിയത്. പട്ടയമില്ലാത്ത പ്രദേശവാസികളുടെ പരാതികളാണ് ആദ്യം കേട്ടത്. പിന്നീട് ആലപ്ര, പെരുമ്പെട്ടി പ്രദേശങ്ങളും സന്ദർശിച്ചു. പൊന്തൻപുഴ വനം വിവാദത്തിൽ അഴിമതിയാരോപണം ഉന്നയിച്ച് കേരള കോൺഗ്രസാണ് ആദ്യം രംഗത്തെത്തിയത്.
പിന്നാലെയാണ് വിഷയം യു.ഡി.എഫ് ഏറ്റെടുത്തത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഏഴായിരം ഏക്കറിലായി കിടക്കുന്ന പൊന്തൻപുഴ വനത്തിന് ഉടമസ്ഥാവകാശം ഉന്നയിച്ച് 283 കുടുംബങ്ങൾ നൽകിയ കേസിലാണ് ജനുവരി 11ന് ഹൈേകാടതി ഡിവിഷൻ െബഞ്ച് വിധിപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
