പൊമ്പിളൈ ഒരുൈമ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് സി.കെ. ജാനു
text_fields
മൂന്നാർ: സ്ത്രീകളെ അധിക്ഷേപിച്ച വൈദ്യുതി മന്ത്രി എം.എം. മണി രാജിവെച്ചില്ലെങ്കിൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയർപേഴ്സൺ സി.കെ. ജാനു. തൊഴിലാളി സ്ത്രീകൾ ബോണസിനും ശമ്പളത്തിനുമായി മൂന്നാർ ടൗണിൽ നടത്തിയ സമരത്തെ ആക്ഷേപിച്ച മന്ത്രിയുടെ നടപടി തെറ്റാണ്. സ്ത്രീകളുടെ മാനത്തിനുവേണ്ടി സമരം തെരുവിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
മറ്റൊരു രാഷ്ട്രീയ ലാഭത്തിനും വേണ്ടിയല്ല മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരം നടത്തുന്നത്. സമരത്തിനു തങ്ങളുടേതടക്കം സംഘടനകളുടെ പിന്തുണയുണ്ടാകും. സ്ത്രീകൾക്കെതിരെ പരാമർശം നടത്തിയ മണിയുടെ അഹങ്കാരത്തിനു മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണ്. ഇത്തരം സമീപനങ്ങൾ മാറ്റുന്നതിനു ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്നും ജാനു ആവശ്യപ്പെട്ടു.
ബുധനാഴ്ച രാവിലെ മൂന്നാർ ടൗണിൽ പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലെത്തിയ ജാനു വൈകുന്നേരംവരെ സമരമിരുന്ന ശേഷമാണ് മടങ്ങിയത്. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം 12ാം ദിവസത്തിലേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
