Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.സി. ബുക്സിന്‍റെ ആദ്യകാല സാരഥി പൊന്നമ്മ ഡീസി അന്തരിച്ചു

text_fields
bookmark_border
Ponnamma DC, Wife DC Kizhakemuri, DC Books
cancel

കോട്ടയം: ഡി.സി. കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡീസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡി.സി ബുക്സിന്‍റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. സംസ്കാരം പിന്നീട്.

തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു. 1963 ആഗസ്റ്റ് 26നാണ് ഡി.സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974ൽ ഡി.സി കിഴക്കെമുറി ഡി.സി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.

തകഴി, ബഷീർ, സി.ജെ. തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡീസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഡി.സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷൻ ബഹുമതി കെ.ആർ. നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീസിയായിരുന്നു.

ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി.പി. ഐസക്കിന്‍റെയും റേച്ചലിന്‍റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. മക്കൾ: താര, മീര, രവി ഡി.സി. മരുമക്കൾ: ജോസഫ് സത്യദാസ്, അനിൽ വർഗീസ്, രതീമ രവി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ponnamma DC, early founder of DC Books, passes away
Next Story