നികുതി വെട്ടിപ്പ്: പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ചെടുക്കും
text_fieldsകോട്ടയം: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടം വരുത്തി ഇവിടെ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ പരിശോധനയുമായി മോേട്ടാർ വാഹന വകുപ്പ്. ബുധനാഴ്ച തുടങ്ങി നവംബർ നാലുവരെ തുടരുന്ന പരിശോധനയിൽ പുതുച്ചേരി രജിസ്ട്രേഷനിലുള്ള എല്ലാ വാഹനങ്ങളും പിടിച്ചെടുക്കാൻ ആർ.ടി.ഒമാർക്ക് നിർദേശം നൽകി. ഒരുകോടിയിലധികം വില വരുന്ന ആഡംബര വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യുേമ്പാൾ റോഡ് നികുതി അടക്കം വിവിധ നികുതികളിലായി 14-16 ലക്ഷംവരെ നൽകണം. എന്നാൽ, പുതുച്ചേരിയിൽ ഒന്നര മുതൽ രണ്ടുലക്ഷം രൂപയോളം മതിയാകും. അതിനാൽ വാഹന ഉടമകൾ വ്യാജ വിലാസം നൽകി പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുന്നതായാണ് കണ്ടെത്തിയത്. വർഷങ്ങളായി തുടരുന്ന ഇൗനടപടി മൂലം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടം സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
ഇതിനു പുറമെ, നികുതി വെട്ടിക്കാൻ ഇതര സംസ്ഥാനക്കാർ വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത് അന്വേഷിക്കാൻ പുതുച്ചേരി ലഫ്റ്റനൻറ് ഗവർണർ ഉത്തരവിട്ടതും നടപടി കടുപ്പിക്കാൻ സർക്കാറിനു പ്രേരകമായി. വി.െഎ.പികളടക്കം നിരവധി പേർ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിക്കുന്നുെണ്ടന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കാര്യമായ പരിശോധനയൊന്നും നടത്തിയിട്ടില്ല. വാഹന ഉടമകൾ സാധാരണക്കാരല്ലെന്നതും ഇതിനു കാരണമായിട്ടുണ്ട്.പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ നിശ്ചിത ദിവസത്തിനകം കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നാണ് വ്യവസ്ഥ. ഇതും നടപ്പാക്കാറില്ല. നിശ്ചിതതുക നൽകിയാൽ പുതുച്ചേരി രജിസ്ട്രേഷൻ എടുത്തുനൽകുന്ന ഇടനിലക്കാരും ഇരു സംസ്ഥാനത്തും സജീവമാണ്.
50000 മുതൽ ലക്ഷം രൂപവരെ ഇതിനായി ഇവർ വാങ്ങുന്നുണ്ട്. വൻ തുകക്കുള്ള വാഹനങ്ങളാണ് പുതുച്ചേരി രജിസ്ട്രേഷനിലധികവുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ പരിശോധന ശക്തമാക്കിയതോടെ പലരും വാഹനങ്ങളിൽനിന്ന് നമ്പർ പ്ലേറ്റുകൾ നീക്കിയിട്ടുണ്ട്. പലവാഹനങ്ങളും കണ്ടെത്തിയെങ്കിലും ഉടമകളെ സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്നില്ല. എറണാകുളം ജില്ലയിൽ നൂറിലധികം വാഹനങ്ങൾ പുതുച്ചേരി രജിസ്ട്രേഷനിലുണ്ട്. േകാട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് തൊട്ടടുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
