പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പ്; കെ.കെ ശൈലജക്കെതിരെ കെ.എസ്.യു ബാനർ
text_fieldsകണ്ണൂര്‍ : പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിൽ 34 വർഷത്തിനു ശേഷം മട്ടന്നൂർ പോളിയിൽ അധികാരത്തിലെത്തിയ കെ.എസ്.യു യൂണിയൻ കെ.കെ ശൈലജക്കെതിരെ ബാനറുമായി പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് 'ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി കെ.എസ്.യു പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനം നടത്തിയത്.
ശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രത്തോളം ടീച്ചറുടെ ജനകീയത നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും സഞ്ജീവ് പറഞ്ഞു. എസ്.എഫ്.ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല, സ്‌കൂള്‍ പാര്‍ലമെന്റ്, കണ്ണൂര്‍, കാലിക്കറ്റ്, എം ജി, കേരള, സംസ്‌കൃതം ഉള്‍പ്പടെ ഇവിടങ്ങളിലെ വിജയം കേരളം കണ്ടതാണ്. ജനപ്രതിനിധികള്‍ക്കപ്പുറം ഇന്നലെ പ്രഖ്യാപിച്ച ജംബോ കമ്മിറ്റി പോലും മതിയാകാതെ വരും. ഈ ജീര്‍ണിച്ച രാഷ്ട്രീയം മുഖമുദ്രയായി മാറിയതാണ് പ്രതിപക്ഷത്ത് നിരന്തരമായി ഇരിക്കേണ്ടി വരുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
അതേ സമയം പി.എസ് സഞ്ജീവിനെതിരെയും എം.എസ്.എഫ് ബാനർയുർത്തിയിട്ടുണ്ട്. മലപ്പുറം എസ്.എസ്.എം പോളിടെക്‌നിക്കിലായിരുന്നു സംഭവം. 'സഞ്ചീവാ നിന്റെ കൊണയടി അങ്ങ് തീര്‍ത്തിട്ടുണ്ട്' എന്നെഴുതിയ ബാനറാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

