Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോലൂർ കൊല: മുഖം...

പോലൂർ കൊല: മുഖം പുനഃസൃഷ്​ടിച്ചിട്ടും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

text_fields
bookmark_border
പോലൂർ കൊല: മുഖം പുനഃസൃഷ്​ടിച്ചിട്ടും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
cancel

കോഴിക്കോട്​: തലയോട്ടിയിൽ നിന്ന്​ മുഖം പുനഃസൃഷ്​ടിച്ച്​ (ഫേഷ്യൽ റീകൺസ്​ട്രക്​ഷൻ) നടത്തിയ അന്വേഷണത്തിലും ​േപാലൂരിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല. 2017 സെപ്‌റ്റംബറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ തലയോട്ടി ഉപയോഗിച്ചാണ്​ സ​ാ​േങ്കതിക വിദ്യയുടെ സഹായത്തോടെ മുഖം പുനഃസൃഷ്​ടിച്ച്​ അന്വേഷണം ആരംഭിച്ചത്​.

മാർച്ചിലാണ്​ മുഖം പുനഃസൃഷ്​ടിച്ചത്​. തുടർന്ന്​ ആളെ തിരിച്ചറിയാനായി നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കാണാതായ അഞ്ചുപേരുടെ ബന്ധുക്കൾ വിവരങ്ങൾ കൈമാറിയെങ്കിലും പരിശോധനയിൽ ഇവരൊന്നുമല്ലെന്ന്​ വ്യക്​തമായതായി അന്വേഷണത്തിന്​ നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച്​ ഡി​ൈവ.എസ്​.പി വി.വി. ബിന്നി പറഞ്ഞു. കാണാതായവരെ കേന്ദ്രീകരിച്ചാണ്​ ഇപ്പോൾ ​അന്വേഷണം പുരോഗമിക്കുന്നത്​. 

കുഴിമാടത്തിൽ നിന്നെടുത്ത തലയോട്ടി ഫോറൻസിക്‌ ലാബിലെത്തിച്ച്‌ ഡി.എൻ.എ പരിശോധന നടത്തിയ ശേഷമായിരുന്നു ഫേഷ്യൽ റീകൺസ്​ട്രക്​ഷൻ. പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തെ ആശ്രമത്തിനടുത്തുള്ള കാടുമൂടിയ പ്രദേശത്താണ്​ ഭാഗികമായി കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തിയത്​. കഴുത്തില്‍ പ്ലാസ്​റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്​. മണാശ്ശേരി ഇരട്ടക്കൊലയുമായി കേസിന്​ ബന്ധ​മുണ്ടെന്ന്​ ആക്ഷേപങ്ങൾ ഉയർന്നതോടെയാണ്​ കേസ്​ ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmalayalam newsMurder Cases
News Summary - polur murder
Next Story