വോട്ടർപട്ടിക പുനഃക്രമീകരണം: ഒരു പോളിങ് സ്റ്റേഷന് നിശ്ചയിച്ച വോട്ടർമാരുടെ എണ്ണത്തിൽ കുറവുവരുത്തണമെന്ന് എം.കെ. മുനീർ
text_fieldsകോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുനഃക്രമീകരിക്കുമ്പോൾ ഒരു പോളിങ് സ്റ്റേഷന് നിശ്ചയിച്ച വോട്ടർമാരുടെ എണ്ണത്തിൽ കുറവുവരുത്തണമെന്ന് മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി ഉപനേതാവ് എം.കെ. മുനീർ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തുകളിൽ 900, മുനിസിപ്പാലിറ്റികളിൽ 1300 എന്നിങ്ങനെ പുനർനിശ്ചയിക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തിൽ 1300 വരെയും മുനിസിപ്പാലിറ്റികളിൽ 1600 വരെയും വോട്ടർമാർക്ക് ഒരു പോളിങ് സ്റ്റേഷൻ എന്ന രീതിയിലാണ് നിലവിൽ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകിയത്. ഇത് പോളിങ്ങിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇത്രയേറെ വോട്ടർമാർക്ക് നിശ്ചിത സമയത്തിനകം പോളിങ് പൂർത്തീകരിക്കാൻ സാധിക്കില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ പട്ടികയിൽ ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1500 പേരെയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നിട്ടും കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പോളിങ് രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

