Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാഹിയിൽ പോളിങ് കനത്തു

മാഹിയിൽ പോളിങ് കനത്തു

text_fields
bookmark_border
election
cancel

ക​ണ്ണൂ​ർ: ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി​യി​ൽ ക​ന​ത്ത പോ​ളി​ങ്. പോ​ളി​ങ് ബൂ​ത്തി​ലെ എ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ളും സ്ത്രീ​ക​ളേ​റ്റെ​ടു​ത്ത മ​ണ്ഡ​ല​ത്തി​ൽ 65.1 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി. പു​ല​ർ​ച്ച 5.30ഓ​ടെ 50 വോ​ട്ട് ചെ​യ്ത് മോ​ക് പോ​ളി​ങ് ന​ട​ത്തി. 26 സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​തി​നാ​ൽ ര​ണ്ട് ബാ​ല​റ്റ് യൂ​നി​റ്റു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന പ്ര​ത്യേ​ക​ത മാ​ഹി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു​ണ്ട്. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ. ​വ​ത്സ​രാ​ജും ഭാ​ര്യ​യും സി.​ഇ. ഭ​ര​ത​ൻ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ര​മേ​ശ് പ​റ​മ്പ​ത്ത് എം.​എ​ൽ.​എ​യും ഭാ​ര്യ​യും പ​ള്ളൂ​ർ ആ​ലി സ്കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പു​തു​ച്ചേ​രി​യി​ൽ ഇ​ന്ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി. ​വൈ​ദ്യ​ലിം​ഗം നെ​ട്ട​പ്പാ​ക്കം മ​ടു​ക​ര ഒ​ന്നാം ന​മ്പ​ർ ബൂ​ത്താ​യ ഗ​വ. പ്രൈ​മ​റി സ്കൂ​ളി​ലും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ. ​ന​മ​ശി​വാ​യം പു​തു​ച്ചേ​രി വി​ല്യ​ന്നൂ​ർ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahiPollingLok Sabha Elections 2024
News Summary - Polling at Mahe
Next Story