Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാജയപ്പെട്ടാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും -പി.വി അൻവർ

text_fields
bookmark_border
പരാജയപ്പെട്ടാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും -പി.വി അൻവർ
cancel

പൊന്നാനി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ് പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പി.വി അന്‍വറിന്‍റെ പ്രഖ്യാപനം.

‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്‍റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്സ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടത്പക്ഷത്തു നിന്ന്​ മാത്രമല്ല.

വലത് പക്ഷത്ത് നിന്നും നമ്മളെ പിന്തുണക്കുന്ന ആയിരകണക്കിന് വാട്​സ്​ആപ്പ്​ മെസ്സേജുകള്‍ ഓരോ ദിവസവും എൻെറ പേഴ്സണല്‍ അക്കൗണ്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. നിങ്ങളാരും ഭയക്കേണ്ടതില്ല. ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്’ -പി.വി അന്‍വര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Politics ends If Failed in Ponnnai Says PV Anwar
Next Story