സഭകളെ പിണക്കാതെ രാഷ്ട്രീയക്കാർ
text_fieldsകോട്ടയം: പീഡന കേസിൽ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റ് സ്വതന്ത്രവും ധീരവുമായ പൊലീസ് നയത്തിെൻറ വിളംബരമാണെന്ന് സി.പി.എം നേതൃത്വം അവകാശപ്പെടുേമ്പാഴും സഭകളെ പിണക്കാതെ രാഷ്ട്രീയ നേതൃത്വം. ഇക്കാര്യത്തിൽ ഇടതു-വലതു മുന്നണികളും ബി.ജെ.പിയും ഒരുപോലെ മത്സരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ പ്രതിപക്ഷം രാഷ്ട്രീയമായി മുതലെടുക്കുമെന്നായിരുന്നു സർക്കാറിെൻറ ആശങ്ക. എന്നാൽ, പ്രതിപക്ഷം പരോക്ഷമായി സഭക്കൊപ്പമായിരുന്നേത്ര. ബി.ജെ.പി ഇവരെ കടത്തിവെട്ടി. ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു പലരുടെയും മനസ്സിൽ.
അതേസമയം, സഭ നേതൃത്വത്തെ ഭയന്ന് രംഗത്തുവരാതിരുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ കന്യാസ്ത്രീകൾ നടത്തിയ സമരം വിജയിച്ചപ്പോൾ അത് കേരള ചരിത്രത്തിൽ ആദ്യത്തേതുമായി. സഭ നേതൃത്വത്തെ തള്ളി വൈദികരും കന്യാസ്ത്രീകളും അൽമായരും സമരത്തിൽ പെങ്കടുത്തപ്പോൾ രാഷ്ട്രീയ നേതൃത്വം അങ്കലാപ്പിലുമായി. എന്നിട്ടും രംഗത്തുവരാൻ പലരും മടിച്ചു. അതിനിടെ സമരത്തിൽ പെങ്കടുത്ത ചില പ്രമുഖരെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചേത്ര. ബിഷപ്പിെൻറ അറസ്റ്റിന് മുമ്പ് സമരപ്പന്തലിൽ എത്തിയ വനിത നേതാക്കളെ നേതൃത്വം വിരട്ടിയ സംഭവവും ഉണ്ടായി. ഒരുകാരണവശാലും അറിഞ്ഞോ അറിയാതെയോ പോലും സമരത്തെ പിന്തുണക്കാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചെന്നും വ്യക്തം.
കൊച്ചി വഴി കടന്നുപോയ നേതാക്കളിൽ ഒരാൾപോലും അവിടെ എന്തുനടക്കുന്നുവെന്ന് അേന്വഷിച്ചില്ല. ഇടതു-വലതു മുന്നണിയിലെ ചില നേതാക്കൾ മാത്രം ഇതിനപവാദമായി. സമരനേതാക്കളെ ഫോണിൽ വിളിച്ചതുമില്ല. വർഗീയവത്കരിച്ചും തീവ്രാദബന്ധം ആരോപിച്ചും സമരം തകർക്കാനും നീക്കം നടന്നു. രാഷ്ട്രീയ നേതൃത്വം ഉരുണ്ടുകളിച്ചപ്പോൾ അറസ്റ്റ് വൈകിയാൽ സമരം കേരളം മുഴുവൻ വ്യാപിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടാണ് അന്വേഷണസംഘത്തിന് തുണയായത്. എന്നിട്ടും അറസ്റ്റ് വൈകിപ്പിക്കാൻ നീക്കമുണ്ടായി.
ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം ആവർത്തിച്ചിട്ടും മേലധികാരികളും രാഷ്ട്രീയ നേതൃത്വവും അറസ്റ്റിന് അനുമതി നൽകിയത് വൈകിയാണ്. തെളിവുകളും റിമാൻഡ് റിപ്പോർട്ടും പലരുടെയും കൈകളിലൂടെ കയറിയിറങ്ങി. അന്വേഷണ റിപ്പോർട്ടും ബിഷപ്പിെൻറ മൊഴികളും പൊലീസ് മേധാവി പരിശോധിച്ചിട്ടും തൃപ്തിവരാതെ അത് ദക്ഷിണ മേഖല എ.ഡി.ജി.പിക്ക് കൈമാറി. കൊച്ചിയിൽ റേഞ്ച് െഎ.ജിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും മാറി പരിശോധിച്ചു. പഴുതുണ്ടെങ്കിൽ അടക്കുകയായിരുന്നു ലക്ഷ്യമെങ്കിലും രക്ഷിക്കാനുള്ള പഴുതുകളും പലരും പരതിയെന്നതും വസ്തുത മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
