'രാഷ്ട്രീയ തീർഥാടനം'; മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനത്തെ പരിഹസിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർഥാടനമെന്ന് പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് അദ്ദേഹം ചോദിച്ചു. യാത്ര പൊതുപണം പാഴാക്കിക്കൊണ്ടാണ്. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ഗവർണർ ചോദിച്ചു.
സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത്. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം.
സർവകലാശാലകളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്ന സർക്കാർ യുവാക്കളുടെ ഭാവിവെച്ചാണ് കളിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ഇപ്പോൾ നടക്കുന്നതെല്ലാം ചെറിയ കാര്യങ്ങളാണ്. സർവകലാശാല നിയമനങ്ങൾ തന്നെ പുന:പരിശോധിക്കാൻ ഹൈകോടതി പറഞ്ഞിരിക്കുന്നുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

