Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനഹിതത്തി​െൻറ...

ജനഹിതത്തി​െൻറ 'ടെസ്​റ്റ്​ പോസിറ്റിവിറ്റി'തേടി മുന്നണികൾ; രാഷ്​ട്രീയ ക്യാമ്പുകൾ സജീവം

text_fields
bookmark_border
ജനഹിതത്തി​െൻറ ടെസ്​റ്റ്​ പോസിറ്റിവിറ്റിതേടി മുന്നണികൾ; രാഷ്​ട്രീയ ക്യാമ്പുകൾ സജീവം
cancel

തിരുവനന്തപുരം: കോവിഡ്​ ഭീതിക്കിടയിലും തദ്ദേശതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയയോടെ ജില്ലയിലെ രാഷ്​ട്രീയ ക്യാമ്പുകൾ സജീവം. ഒാൺലൈൻ പ്രചാരണമടക്കം മിക്കയിടങ്ങളിലും ഇതിനകം സജീവമാണ്​.

സ്​ഥാനാർഥികളെ നിശ്ചയിച്ചയിടങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ബഹുവർണ്ണ പോസ്​റ്ററുകളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പ്രാദേശിക സമവാക്യങ്ങളും സവിശേഷതകളും നിര്‍ണായകമാവുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ രാഷ്്ട്രീയപാര്‍ട്ടികള്‍ പരക്കം പായുന്ന സാഹചര്യവുമുണ്ട്​. പ്രാേദശീയമായി ഗുണകരമാവുന്ന ഘടകങ്ങള്‍ക്ക് പരിഗണന നല്‍കി തലനാഴിര കീറിയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി നിർണയം.

കോവിഡ്​ വ്യാപനം മൂലം നീട്ടിവെച്ച തെര​ഞ്ഞെടുപ്പ്​ പെ​െട്ടന്ന്​ മുന്നി​േലക്കെത്തുന്നതി​െൻറ സമയക്കുറവ്​ എല്ലാ രാഷ്​ട്രീയപാർട്ടികൾക്കുമുണ്ട്​. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകളില്‍ അവ്യക്തമായ ധാരണകള്‍ ചിലയിടങ്ങളില്‍ രൂപപ്പെട്ടുവെന്നതല്ലാെത ഗൗരവമായി ഇക്കാര്യത്തില്‍ തീരുമാനങ്ങളുണ്ടായിരുന്നില്ല.

പ്രതീക്ഷിച്ചിരുന്ന വാര്‍ഡുകള്‍ വനിതാസംവരണമോ, പട്ടിക ജാതി സംവരണേമാ ആയി കൈവിട്ടതിനാല്‍ മറ്റ് വാര്‍ഡുകളിേലക്ക് കുടിയേറാന്‍ കുപ്പായവും തയ്യാറാക്കിയിരിക്കുന്നവരും ഏറെയാണ്. സംവരണമില്ലാത്ത പകുതിയില്‍ താഴെ വരുന്ന വാര്‍ഡുകളില്‍ പിടിവള്ളിക്കായി 'പുരുഷകേസരി'കള്‍ ഇടി തുടങ്ങിയിട്ടുണ്ട്. അതേസമയം തന്നെ വനിതാ സംവരണവാര്‍ഡുകളില്‍ മഹിളകളെത്തേടിയും ​പ്രാദേശിക നേതാക്കള്‍ നെട്ടോട്ടത്തിലാണ്.

ഘടകകക്ഷികളും ഗ്രൂപ്പ് സമവാക്യങ്ങളുമെക്കെ നിര്‍ണ്ണായകമാവുന്ന മുന്നണി സംവിധാനത്തില്‍ തര്‍ക്കങ്ങളും പിണങ്ങളുമില്ലാെത സ്ഥാനാര്‍ഥി നിര്‍ണയം തീര്‍ക്കാനായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കടുക്കുമെന്നത് എല്ലാ രാഷ്​ട്രീയ ക്യാമ്പുകള്‍ക്കും ബോധ്യമുണ്ട്. സമയപരിമിതിക്കിടയില്‍ പരാതിക്കിട നല്‍കാതെ പരമാവധി സമവായത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കാനാണ് നേതാക്കളുടെ ശ്രമം.

സ്വതന്ത്രന്‍മാരും വിമതന്‍മാരുമുയര്‍ത്തിയേക്കാവുന്ന വെല്ലുവിളി സമര്‍ഥമായി നേരിടാനുള്ള രാഷ്്ട്രീയആയുധങ്ങള്‍ കണ്ടെത്തലും ഈ സമയപരിധിക്കുള്ളില്‍ തന്നെ വേണം. സംസ്ഥാന രാഷ്​ട്രീയത്തനപ്പുറം പ്രദേശിക ജനകീയ പ്രശ്‌നങ്ങളും വികസനവുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഊന്നിയാവും പ്രചരണപ്രവര്‍ത്തനങ്ങള്‍.

Show Full Article
TAGS:local body election 2020 political parties 
News Summary - political parties seeks test positivity in local body election 2020
Next Story