Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യധാരാ രാഷ്​ട്രീയ...

മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികൾക്കും തീവ്രവാദ പ്രസ്​ഥാനങ്ങൾക്കുമിടയിൽ 'സജീവമായ അന്തർധാര'യെന്ന്​ കെ.സി.ബി.സി

text_fields
bookmark_border
മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികൾക്കും തീവ്രവാദ പ്രസ്​ഥാനങ്ങൾക്കുമിടയിൽ സജീവമായ അന്തർധാരയെന്ന്​ കെ.സി.ബി.സി
cancel
camera_alt

ബിഷപ്പ്​ ഡോ. ജോസഫ്​ കരിയിൽ

കൊച്ചി: മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികൾക്കും തീവ്രവാദ പ്രസ്​ഥാനങ്ങൾക്കുമിടയിൽ പരസ്​പര സഹായത്തി​െൻറ 'സജീവമായ അന്തർധാര'യെന്ന്​ കരുതേണ്ടിയിരിക്കുന്നെന്ന വിവാദ പരാമർശവുമായി കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിൽ). കെ.സി.ബി.സി ഐക്യ ജാഗ്രത കമീഷ​െൻറ മുഖപത്രമായ 'ജാഗ്രത ന്യൂസി​'െൻറ പുതിയ ലക്കത്തിൽ കമീഷൻ ചെയർമാൻ ബിഷപ്പ്​ ഡോ. ജോസഫ്​ കരിയിൽ 'ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ്​ ഈ പരാമർശമുള്ളത്​.

മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് ബിഷപ്പ് കരിയില്‍ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ മുസ്​ലിം ലീഗ് മതേതര പരിവേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്​. ഇത്രകാലം തീവ്രവാദികളെന്നു പറഞ്ഞ്​ അകറ്റി നിർത്തിയിരുന്നവരുമായി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ അവർ ധാരണയിലെത്തിയിട്ടുണ്ട്​. ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാ രാഷ്​ട്രീയ പാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്​. ഇവർക്കെല്ലാവർക്കും തമ്മിൽ തമ്മിൽ പ്രത്യക്ഷത്തിൽ അഭിപ്രായ വ്യത്യാസമുള്ളപ്പോഴും, ഇവർക്കും തീവ്രവാദ പ്രസ്​ഥാനങ്ങൾക്കുമിടയിൽ പരസ്​പര സഹായത്തി​െൻറ 'സജീവമായ ഒരു അന്തർധാര' നിലനിൽക്കുന്നെന്ന്​ കരുതേണ്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇസ്​ലാമിനെയും ഇസ്​ലാമിക ജീവിതത്തയും ഉദാത്തവത്​കരിച്ചും ഇതര സമൂഹങ്ങളെ പ്രത്യേകിച്ച്​ ക്രിസ്​തുമതത്തെ അപഹസിച്ചും അടുത്ത കാലത്ത്​ പല സിനിമകളും ഉണ്ടായെന്നും ഇവക്കെല്ലാം പിന്നിൽ 'ഷാഡോ പ്രൊഡ്യൂസേഴ്​സ്​' ആണെന്ന സംശയം ശരിയാണെന്നാണ്​ അടുത്തകാലത്തെ സംഭവ പരമ്പരകൾ വെളിപ്പെടുത്തുന്നതെന്നും ബിഷപ്പ്​ ചൂണ്ടിക്കാട്ടുന്നു.

മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരത്തി​െൻറ ഭാഗമ​ല്ലെന്നും അദ്ദേഹം വാദിക്കുന്നു. 'വാരിയന്‍കുന്നന്‍' സിനിമ പ്രഖ്യാപിച്ചതില്‍ അസ്വാഭാവികയുണ്ട്​. മലബാര്‍ കലാപം അക്രമാസക്തമായതോടെ അതിന് സ്വാതന്ത്ര്യസമരവുമായുള്ള ബന്ധം ഇല്ലാതെയെന്നും വാരിയന്‍കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായി ഉയര്‍ത്തികാണിക്കുന്നത് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡൻറ്​ കൂടിയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍.

മലബാർ കലാപം ജന്മിമാരുടെ ചൂഷണത്തിനെതിരായ കർഷക മുന്നേറ്റമായിരുന്നു എന്നു കരുതാൻ ന്യായമുണ്ട്​. വാരിയൻകുന്നത്ത്​ തുർക്കിയിലെ ഖിലാഫത്ത്​ പുനഃസ്​ഥാപനത്തിനായി പടക്കിറങ്ങിയ ആളാണ്​. ഖിലാഫത്തി​നെ തോൽപ്പിച്ച്​ ഇല്ലാതാക്കിയത്​ ബ്രിട്ടീഷുകാരാണ്​. ഖിലാഫത്തിനായുള്ള ഐക്യനിര ബ്രിട്ടീഷുകാർക്കെതിരെ ഉയർത്തി ​െകാണ്ടുവരാൻ വാരിയൻകുന്നത്തിന്​ സാധിച്ചു. ആ ഒറ്റക്കാരണത്താൽ മലബാർ കലാപം സ്വതന്ത്ര്യസമരത്തി​െൻറ സ്വഭാവിക ഭാഗമായിരുന്നു എന്ന്​ പറയാൻ കഴിയില്ല. എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്തുകാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉള്‍ക്കൊണ്ടത്.

അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ, മലബാര്‍കലാപം അക്രമാസക്തമായപ്പോള്‍ സ്വാതന്ത്ര്യസമരത്തോടുള്ള അതി​െൻറ ബന്ധവും ഫലത്തില്‍ ഇല്ലാതാവുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. മലബാറിലെ കർഷക സമരത്തിന്​ ഇന്ത്യൻ സ്വാത​ന്ത്ര്യസമരത്തി​െൻറ ഭാഗമാകാൻ സാധുവായ കാരണങ്ങൾ ബോധ്യപ്പെടും വിധം തെളിവുകൾ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്​​. അതിനെല്ലാം മുമ്പ്​ വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോയെന്നും ബിഷപ്പ് ചോദിക്കുന്നു. ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ലെന്നും അദ്ദേഹം വിമർ​ശിച്ചു.

മലബാര്‍ കലാപത്തി​െൻറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വാരിയന്‍കുന്നത്തി​െൻറ കഥയുമായി നാല് സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടതില്‍ യാദൃശ്ചികതയുടെ കൗതുകം ബാക്കിയാകുന്നെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം, വാരിയന്‍കുന്നത്തിനും മലബാര്‍ വിപ്ലവത്തിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന അതേ വാദങ്ങള്‍ കെ.സി.ബി.സിയിൽ നിന്നും ഉയരുന്നത് കത്തോലിക്ക സഭാധികാരികള്‍ സംഘപരിവാറിനൊപ്പം നീങ്ങുന്നതി​െൻറ വ്യക്തമായ സൂചനകളാണെന്ന നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueKCBC newsBishop Dr. Joseph Kariyil
News Summary - Major political parties in kerala have 'secret relation' with terrorist outfits-KCBC
Next Story