Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീണ അയഞ്ഞു, ശബരിമല...

മീണ അയഞ്ഞു, ശബരിമല മുഖ്യവിഷയമാകും

text_fields
bookmark_border
Tika-ram-meena
cancel

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ പ്രചാരണ വിഷയമാക്കരുതെന്നാണ്​ ​െതരഞ്ഞെടുപ്പ് കമീഷൻ നിര്‍ദേശമെങ്കിലും ശബരിമ ല പ്രധാന വിഷയമാകുമെന്ന്​ ഏറക്കുറെ ഉറപ്പായി. കടുംപിടിത്തത്തിൽനിന്ന്​ മുഖ്യ​െതരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണ അയഞ്ഞതും രാഷ്​ട്രീയ പാർട്ടികൾക്ക്​ ഗുണമായി.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നട പടി ഉൾപ്പെടെ ബി.ജെ.പിയും യു.ഡി.എഫും ​െതര​െഞ്ഞടുപ്പ്​ വിഷയമാക്കുമെന്ന്​ നേതാക്കൾ വ്യക്തമാക്കിയപ്പോൾ അതിനെ ​പ ്രതിരോധിക്കാൻ തങ്ങളും കാര്യങ്ങൾ വിശദീകരിക്കുമെന്ന നിലപാടിലാണ്​ എൽ.ഡി.എഫ്​. ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ടിക്കാറാം മീണ വിളിച്ചുചേർത്ത യോഗത്തിനു ശേഷമാണ്​ ഇക്കാര്യത്തിൽ വ്യക്തത വന്നത്​.

ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ച്​ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ലെന്നും യുവതിപ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ഉന്നയിക്കുന്നതിനു തടസ്സമില്ലെന്നും ടിക്കാറാം മീണ യോഗത്തില്‍ വ്യക്തമാക്കി. ഇത്​ എല്ലാ പാർട്ടികളും അംഗീകരിക്കുകയായിരുന്നു. ശബരിമലയുടെയോ അയ്യപ്പ​​െൻറയോ പേരോ ഫോട്ടോയോ വിഡിയോയോ ഉപയോഗിച്ച്​ പ്രചാരണം നടത്താനാകില്ല.

പെരുമാറ്റചട്ടത്തില്‍ ആരാധനാലയങ്ങള്‍ ​െതരഞ്ഞെടുപ്പ്​ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിരീക്ഷിക്കാന്‍ കലക്ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി. ത​​െൻറ മുന്നിൽ വരുന്ന കാര്യങ്ങൾ പരിശോധിച്ച്​ കേന്ദ്ര ​െതരഞ്ഞെടുപ്പ് കമീഷന്​ റിപ്പോർട്ട്​ നൽകും. കമീഷനാണ്​ തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്ന്​ മീണ മാധ്യമങ്ങ​േളാട്​ പറഞ്ഞു.

​െതരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്​. മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ച്​ പ്രചാരണം പാടില്ല. ഇക്കാര്യം പാലിക്കാനുള്ള ബാധ്യത രാഷ്​ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമലയെക്കുറിച്ച് എന്തു പറഞ്ഞാലും ​െതരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകില്ല. യുവതിപ്രവേശന വിഷയം ഉൾപ്പെടെ പറയാം. മതപരമായി ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രചാരണമുണ്ടായാല്‍ നടപടി വരും. എങ്ങനെയാണ്​ രാഷ്​ട്രീയ പാർട്ടികൾ പ്രചാരണം നടത്തുന്നതെന്ന്​ നോക്കി തുടർനടപടി ​കൈക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക്​ ലക്ഷ്​മണരേഖ അറിയാം -പി.എസ്. ശ്രീധരന്‍പിള്ള
ശബരിമലയിലെ യുവതിപ്രവേശന വിഷയവും സര്‍ക്കാര്‍ നിലപാടുകളും ജനത്തോടു വിശദീകരിക്കുന്നതിന്​ തടസ്സമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോധ്യാപ്രശ്നം, ചര്‍ച്ച് ആക്ട് എല്ലാം മതപരമാണ്. അതു പറയുമ്പോള്‍ ജനങ്ങളെ ദോഷകരമായി ബാധിക്കാന്‍ പാടില്ല. അതുപോലെയാണ് ശബരിമലയും. ശബരിമലയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ ​െതരഞ്ഞെടുപ്പ് അസാധുവാകും. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്​ പ്രചാരണ വിഷയങ്ങളുടെ ലക്ഷ്മണ രേഖ അറിയാം. നിയമത്തിനുള്ളിൽ നില്‍ക്കുന്ന കാര്യങ്ങളേ അവര്‍ ചെയ്യൂ. എന്നാൽ, ശബരിമലയാകുമോ മുഖ്യവിഷയമെന്ന ചോദ്യത്തോട്​ അദ്ദേഹം പ്രതികരിച്ചില്ല.

ശബരിമല വിഷയമായാൽ പ്രതിരോധിക്കേണ്ടിവരും -ആനത്തലവട്ടം
ശബരില വിഷയം ബി.ജെ.പിയും കോൺഗ്രസും ഉന്നയിച്ചാല്‍ തങ്ങൾക്ക്​ പ്രതിരോധിക്കേണ്ടിവരുമെന്ന്​ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍. മോദിയുടെ ഭരണത്തിലെ പ്രശ്നങ്ങളും, സര്‍ക്കാറി​​െൻറ വികസന നേട്ടങ്ങളുമാണ് എൽ.ഡി.എഫ്​ ​പ്രധാനമായും ഉന്നയിക്കുക.

ശബരിമലയും വിഷയമാകും -തമ്പാനൂർ രവി
ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പ്രചാരണ ആയുധമാക്കാമെന്ന നിലപാടാണ്​ യു.ഡി.എഫിനുള്ളതെന്നും ശബരിമലയും വിഷയമാക്കുമെന്ന്​ കെ.പി.സി.സി ജന.സെക്രട്ടറി തമ്പാനൂർ രവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votekerala newspolitical partiesmalayalam newsloksabha election 2019Chief Election Officerlord AyyappaTika ram Meena
News Summary - political parties do not use lord Ayyappa's name for vote said Tika ram Meena -kerala news
Next Story