കണ്ണൂരിൽ ഹർത്താൽ പൂർണം
text_fieldsകണ്ണൂർ: പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂർ ജില്ലയിലും മാഹിയിലും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. മാഹിയിൽ പലയിടങ്ങളിലും അക്രമങ്ങളും അരങ്ങേറി. ഇരട്ടപ്പിലാക്കൂലിൽ ബി.ജെ.പി ഒാഫിസ് അഗ്നിക്കിരയാക്കുകയും മാഹിയിൽ പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി സബ് ഡിവിഷനിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷം പടരുന്നത് തടയാൻ ജില്ലയിൽ പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കി.
തിങ്കളാഴ്ച രാത്രി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബു കണ്ണിപ്പൊയിലും ബി.ജെ.പി പ്രവർത്തകൻ ഷമേജും കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു പാർട്ടികളും ഹർത്താൽ പ്രഖ്യാപിച്ചത്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. സർക്കാർ ഒാഫിസുകളിലും ജീവനക്കാർ കുറവായിരുന്നു.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ ടൗണുകളൊക്കെ നിശ്ചലമായി. റെയിൽവേ സ്റ്റേഷനിലുള്ള ചില ഹോട്ടലുകൾ പ്രവർത്തിച്ചതൊഴികെ മറ്റ് കടകളൊന്നും തുറന്ന് പ്രവർത്തിച്ചില്ല. ഹർത്താൽ ആഹ്വാനം വകവെക്കാതെ ചിലർ കടകൾ തുറക്കാൻ ശ്രമിച്ചുവെങ്കിലും പാർട്ടി പ്രവർത്തകർ ഇടപെട്ട് അടപ്പിച്ചു. വാരം ടൗണിൽ പച്ചക്കറിക്കട അടപ്പിക്കാനുള്ള ശ്രമം നാട്ടുകാരും പാർട്ടി പ്രവത്തകരും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. തുടർന്ന് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തി സമരക്കാരുടെ ബൈക്കുകൾ ഉൾപ്പെടെ കസ്റ്റഡിയിെലടുത്തു.
കലക്ടറേറ്റ് കോമ്പൗണ്ടിലും ഹർത്താൽ അനുകൂലികൾ
കണ്ണൂർ: ഹർത്താലിെൻറ മറവിൽ കണ്ണൂർ കലക്ടറേറ്റ് അടപ്പിക്കുന്നതിനും ശ്രമം. രാവിലെ പത്തുമണിയോടെ ബൈക്കുകളിലെത്തിയ സംഘമാണ് കലക്ടറേറ്റിനുള്ളിലേക്ക് എത്തിയത്. കലക്ടറേറ്റ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഒാഫിസിലെത്തിയ സംഘം സ്ഥാപനം അടക്കണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാർ ഇതിന് തയാറായില്ല. മടങ്ങിവരുേമ്പാൾ അടക്കണമെന്ന നിർദേശം നൽകി ഇവർ പോയി. ഇതേത്തുടർന്ന് പോസ്റ്റ് ഒാഫിസിലെ ജീവനക്കാർ പൊലീസിനെ വിവരറമറിയിച്ചു. ഇതിനിടയിൽ സംഘം വീണ്ടും എത്തിയെങ്കിലും പെെട്ടന്ന് തന്നെ മടങ്ങി. കലക്ടറേറ്റ് കോമ്പൗണ്ടിെൻറ ഇരു ഗേറ്റുകളിലും കലക്ടറേറ്റ് മൈതാനത്തിെൻറ ഭാഗത്തെ വഴിയിലും വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
