Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയ കൊല അവസാനിപ്പിക്കാന്‍ പൗരസമൂഹം മുന്‍കൈയെടുക്കണം –വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
രാഷ്ട്രീയ കൊല അവസാനിപ്പിക്കാന്‍ പൗരസമൂഹം മുന്‍കൈയെടുക്കണം –വെല്‍ഫെയര്‍ പാര്‍ട്ടി
cancel

കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന കൊലപാതക പരമ്പര ശാശ്വതമായി അവസാനിപ്പിക്കാന്‍ പൗരസമൂഹം മുന്‍കൈയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം  ആവശ്യപ്പെട്ടു. രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ട മോഹനന്‍െറയും രമിത്തിന്‍െറയും വീടുകള്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പാര്‍ട്ടി ഓഫിസുകളിലും ഗ്രാമങ്ങളിലും സംഭരിച്ച ആയുധങ്ങള്‍ പിടിച്ചെടുക്കണം. ചോരപ്പുഴയൊഴുക്കി കേരളം വരുതിയിലാക്കാമെന്ന ബി.ജെ.പിയുടെ ഗൂഢപദ്ധതിക്ക് സഹായകമാണ് ഓരോ കൊലപാതകവും. ഇത് മനസ്സിലാക്കാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.  സംസ്ഥാന സെക്രട്ടറി റസാഖ് പലേരി, ജില്ലാ പ്രസിഡന്‍റ് ജബീന ഇര്‍ഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറി ബെന്നി ഫെര്‍ണാണ്ടസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - political murder: civil society should act-welfare party
Next Story