മാധ്യമങ്ങളിലൂടെയും അപവാദങ്ങളിലൂടെയുമല്ല രാഷ്ട്രീയ നേതാക്കൾ ജീവിക്കേണ്ടത്-പി.ശ്രീരാമകൃഷ്ണൻ
text_fieldsകോഴിക്കോട്: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇടതു മുന്നണിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.
ജനങ്ങൾക്കു വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിൽ മുഴുകുകയും കഷ്ടപ്പാടുകളും വേദനയും പരിഹരിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. അവരാണ് വിജയിച്ചു വരേണ്ടത്. അപ്പോൾ മാത്രമേ ജനങ്ങൾ കൂടെ നിൽക്കുകയുള്ളുവെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പി.ശ്രീരാമകൃഷ്ണെൻറ മണ്ഡലമുൾപ്പെടുന്ന പൊന്നാനി നഗരസഭയിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയിരുന്നു. 38 സീറ്റുകളിലാണ് പൊന്നാനിയിൽ എൽ.ഡി.എഫ് ജയിച്ചത്. കേവലം ഒമ്പത് സീറ്റുകളിൽ മാത്രമാണ് യു.ഡി.എഫിന് മുന്നേറാനായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

