ആശാസമരത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും
text_fieldsതിരുവനന്തപുരം: ആശാവർക്കർമാർ നടത്തിവരുന്ന രാപകൽ സമരത്തിന് പിന്തുണയുമായി ഇന്ന് രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സെക്രട്ടറിയേറ്റ് പടിക്കൽ എത്തി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.എൽ.എ മാരായഎം വിൻസൻറ്, രാഹുൽ മാങ്കൂട്ടത്തിൽ, ചരിത്ര പണ്ഡിതൻ സാഹിത്യകാരിയുമായ ഡോ.ജെ ദേവിക, ചലച്ചിത്രകാരനും നിരൂപകനുമായ എം.എഫ് തോമസ്, ജനകീയ പ്രതിരോധ സമിതി കാസർഗോഡ് ജില്ലാ പ്രസിഡൻറ് പ്രഫ. കെ.പി. സജി, എൻ.ജി.ഒ അസോസിയേഷൻ നേതാവ് ചവറ ജയകുമാർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് അറയ്ക്കൽ, വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സഫിനാ മാറ്റപ്പള്ളി എന്നവരെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
വിവിധ ജില്ലകളിൽ പണിമുടക്കുന്ന നൂറ് കണക്കിന് ആശാ പ്രവർത്തകർ രാവിലെ മുതൽ സമര കേന്ദ്രത്തിലെത്തി. പറവൂർ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ ഷുഹൈബ്, ഇന്ത്യൻ ലേബർ പാർട്ടി ഡെമോക്രാറ്റിക് പ്രതിനിധി ഗിരീശൻ, വഞ്ചിയൂർ കോടതി സീനിയർ അഭിഭാഷകൻസുധാകര കുറുപ്പ് തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

