Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹീം കുഞ്ഞി​െൻറ...

ഇബ്രാഹീം കുഞ്ഞി​െൻറ അറസ്​റ്റ് രാഷ്​ട്രീയ നാടകം;​ നേരിടാനുറച്ച്​ ലീഗ്​

text_fields
bookmark_border
ഇബ്രാഹീം കുഞ്ഞി​െൻറ അറസ്​റ്റ് രാഷ്​ട്രീയ നാടകം;​ നേരിടാനുറച്ച്​ ലീഗ്​
cancel

മലപ്പുറം: ഇബ്രാഹീം കുഞ്ഞ്​ എം.എൽ.എയുടെ അറസ്​റ്റ്​ രാഷ്​ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. പൊതുമരാമത്ത്​ മന്ത്രിയെന്ന നിലയിൽ ഇബ്രാഹീംകുഞ്ഞ്​ പാലത്തി​െൻറ തകർച്ചക്ക്​ ഉത്തരവാദിയല്ല. സാ​ങ്കേതിക തകരാറുണ്ടെങ്കിൽ അതിന്​ കാരണക്കാരായവരെയാണ്​ ശിക്ഷിക്കേണ്ടത്​. അത്​ കോടതിയിൽ ചോദ്യം ചെയ്യാനും കേസിനെ രാഷ്​ട്രീയമായും നിയമപരമായും നേരിടാനും മലപ്പുറത്ത്​ ചേർന്ന നേതൃയോഗം തീരുമാനിച്ചു. ​

ഇടതു സർക്കാറിനെതിരെ ഉയർന്നു വന്ന ഗുരുതരമായ കേസുകളിൽ പിടിച്ചു നിൽക്കാനാവാത്തതി​െൻറ പേരിൽ ബാലൻസ്​ ​ചെയ്യാൻ മാത്രമാണ്​ ലീഗ്​ എം.എൽ.എമാർക്കെതിരെ വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്​റ്റുൾപ്പടെയുള്ള നടപടിയുമായി മുന്നോട്ട്​ പോകുന്നതെന്നാണ്​ വിലയിരുത്തൽ. ജനശ്രദ്ധ തിരി​ച്ചുവിടാനുള്ള നീക്കം മാത്രമാണിത്​. ഇതിനെ ശക്​തമായി ചെറുക്കും. പൊതുജനത്തിന്​ മുമ്പിൽ ഇത്​ തുറന്നു കാണിക്കാനാവും. പ്രതികാര രാഷ്​ട്രീയം തെരഞ്ഞെടുപ്പിൽ ഇടതു വിരുദ്ധ വികാരമുണ്ടാക്കാൻ സഹായകരമാവുമെന്നും ലീഗ്​ കണക്കു കൂട്ടുന്നു.

കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന്​ കുറ്റപ്പെടുത്തുന്നവരാണിത്​ ചെയ്യുന്നതെന്ന്​ ജനം തിരിച്ചറിയുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെച്ചു. മുഖ്യമന്ത്രിയുടേത്​ രാഷ്​ട്രീയ ​പ്രതികാരമാണെന്നും ലീഗ്​ മന്ത്രിമാരുടെ മുന്നിലും ഇപ്പോഴത്തെ ഇടതു മന്ത്രിമാരുടെ ഇത്തരം കേസുകളുടെ ഫയലുകൾ വന്നിട്ടുണ്ടെന്നും അന്നൊന്നും ഇത്തരം നടപടികളെടുത്തിട്ടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അറസ്​റ്റി​െൻറ പശ്​ചാത്തലത്തിൽ​ മലപ്പുറത്ത്​ ബുധനാഴ്​ച ചേർന്ന ലീഗ്​ അടിയന്തര യോഗത്തിന്​ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗ്​നമായ അധികാര ദുർവിനിയോഗമാണിത്​. മതിയായ ഒരു കാരണവുമില്ലാതെ രാഷ്​ട്രീയ, ഉദ്യോഗസ്​ഥ നേതൃത്വം പല തവണ യോഗം ചേർന്നതിന്​ ശേഷം തീരുമാനമെടുത്താണ്​ അറസ്​റ്റ്​ നടന്നിരിക്കുന്നത്​. എൽ.ഡി.എഫ്​ കൺവീനർ നമ്പറിട്ട്​ തിരക്കഥ തയാറാക്കിയാണ്​​ ഓരോരുത്തരെ തീരുമാനിക്കുന്നത്​. ഇടതു സർക്കാർ ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. തോന്നിയതു പോലെ അറസ്​റ്റ്​ ചെയ്യാനൊന്നും ജനാധിപത്യത്തിൽ സാധ്യമല്ല. നാണംകെട്ട രാഷ്​ട്രീയമാണിതിന്​ പിന്നിൽ. അറസ്​റ്റ്​ ആവശ്യമില്ലാത്ത ഘട്ടത്തിൽ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണിത്​ ചെയ്യു​ന്നതെന്ന്​ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ടി മുഹമ്മദ്​ ബഷീർ എം.പി, കെ.പി.എ മജീദ്​, സാദിഖലി ശിഹാബ്​ തങ്ങൾ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueibrahim kunju
Next Story