Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാരാജാസ്​, മടപ്പള്ളി, ...

മഹാരാജാസ്​, മടപ്പള്ളി, എം.ജി​ കോളജുകളിലും ഇടിമുറിയെന്ന് ജനകീയ ജുഡീഷ്യൽ കമീഷ​ൻ

text_fields
bookmark_border
Maharajas
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിന്​ പുറമെ കേരളത്തിലെ മറ്റ്​ പ്രമുഖ കോളജുകളിലും വിദ്യാർഥികളെ മർദിക്കാനുള്ള ‘ഇടിമുറികൾ’ പ്രവർത്തിക്കുന്നുവെന്ന്​ സേവ്​ യൂനിവേഴ്​സിറ്റി കോളജ്​ കാമ്പയിൻ കമ്മിറ്റി ജസ്​റ്റിസ്​ പി.കെ. ഷംസുദ്ദീൻ അധ്യക്ഷനായി നിയോഗിച്ച സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമീഷ​ൻ. തിരുവനന്തപുരം ഗവ. ആർട്​സ്​ കോളജ്​, എം.ജി കോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കോഴിക്കോട്​ മടപ്പള്ളി ഗവ. കോളജ്​ എന്നിവ ഇടിമുറികളുള്ള കോളജുകൾക്ക്​ ഉദാഹരണമായി കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളജ്​ യൂനിയൻ പ്രവർത്തനത്തിന്​ അനുവദിക്കുന്ന മുറികളാണ്​ ഇടിമുറികളാകുന്നത്​.

മർദനം സംബന്ധിച്ച്​ എസ്​.എഫ്​.​െഎ പ്രവർത്തകർക്കെതിരെയാണ്​ ഭൂരിപക്ഷം വിദ്യാർഥികളും മൊഴി നൽകിയത്​.​ കോളജുകളിൽ വിദ്യാർഥി സംഘടനക​േളാ യൂനിയൻ ഭാരവാഹികളോ അക്രമത്തിന്​ നേതൃത്വം നൽകു​േമ്പാൾ പല അധ്യാപകരും അവരെ സഹായിക്കുകയോ നിശ്ശബ്​ദ കാഴ്​ചക്കാരാവുകയോ ചെയ്യുന്നു. കാമ്പസുകളിലെ മനുഷ്യാവകാശ പ്രശ്​നങ്ങൾ കൈകാര്യം ചെയ്യാൻ ഒാംബുഡ്​സ്​മാൻ സംവിധാനം കൊണ്ടുവരണമെന്ന്​​ കമീഷൻ ശിപാർശ ചെയ്​തു​.

പ്രവേശനത്തിലും പരീക്ഷാനടത്തിപ്പിലും വ്യാപക തിരിമറികൾ നടക്കുന്നു. ചോദ്യ​േപപ്പർ ചോർത്തുക, ഉത്തരക്കടലാസ്​ യൂനിയൻ നേതാക്കൾ എത്തി​ച്ചുകൊടുക്കുക, അനർഹരെ സ്​പോട്ട്​ അഡ്​മിഷനിലൂടെയും സ്​പോർട്​സ്​ ക്വോട്ടയിലൂടെയും ഇൻറർ കോളജ്​ ട്രാൻസ്​ഫറിലൂടെയും നിശ്ചിത കോളജുകളിൽ എത്തിക്കുക എന്നിവയും കമീഷൻ കണ്ടെത്തി. ഇതിന്​ പിന്നിൽ ചില സംഘടിത അധ്യാപകരുടെ പങ്ക്​ വ്യക്തമാണ്​.

തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വരുന്ന സാഹചര്യം എതിർ സ്ഥാനാർഥികളുടെ നോ​മിനേഷൻ നൽകാനുള്ള അവകാശത്തെ നഗ്​നമായി ലംഘിച്ചാണ്​ നടക്കുന്നത്​​. കളങ്കിത രാഷ്​ട്രീയ നേതൃത്വത്തി​െ​ൻറ അതിരില്ലാത്ത പിന്തുണയാണ്​ കലാലയങ്ങളിൽ അക്രമരാഷ്​ട്രീയം വേരൂന്നാൻ കാരണം. ഇത്​ അമർച്ച ചെയ്യുന്നതിൽ സംസ്ഥാന ഭരണ, നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു. രാഷ്​ട്രീയ ബന്ധങ്ങളാൽ പൊലീസിന്​ നിയമവാഴ്​ച ഉറപ്പാക്കാനാകുന്നില്ല. ഭരണപക്ഷാഭിമുഖ്യമുള്ള കുറ്റവാളികൾക്ക്​ സംരക്ഷണം നൽകുന്നത്​ തുടരുന്നു. നിയമം നടപ്പാക്കുന്നതിൽ സർവകലാശാല സംവിധാനങ്ങളും പരാജയപ്പെട്ടു. പ്രഫ. എ.ജി. ജോർജ്​ മെംബർ സെക്രട്ടറിയായ കമീഷനിൽ പ്രഫ. വി. തങ്കമണി, അഡ്വ. ജെ. സന്ധ്യ, പ്രഫ. എസ്​. വർഗീസ്​ എന്നിവർ അംഗങ്ങളായിരുന്നു.

റിപ്പോർട്ട്​ ഗവർണർ പി. സദാശിവത്തിന്​ കൈമാറി. അടുത്ത അഞ്ചിന്​ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി. ജലീൽ എന്നിവർക്കും വൈസ്​ ചാൻസലർമാർക്കും റി​േപ്പാർട്ട്​ കൈമാറുമെന്ന്​ ചെയർമാൻ ജസ്​റ്റിസ്​ പി.കെ. ഷംസുദ്ദീൻ പറഞ്ഞു. യൂനിവേഴ്​സിറ്റി കോളജിൽ പീഡനങ്ങളെ തുടർന്ന്​ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർഥിനിക്ക്​ പകർപ്പ്​ നൽകി പി.കെ. ഷംസുദ്ദീൻ റിപ്പോർട്ട്​ പ്രകാശനം ​െചയ്​തു. കമീഷൻ അംഗങ്ങൾക്ക്​ പുറമെ സേവ്​ യൂനിവേഴ്​സിറ്റി കോളജ്​ കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്​. ശശികുമാർ, കൺവീനർ എം. ഷാജർഖാൻ എന്നിവരും സംസാരിച്ചു.

കാമ്പസുകളിൽ പെൺകുട്ടികളുടെ പ്രശ്​ന പരിഹാരത്തിന്​ ആഭ്യന്തര സമിതി വേണമെന്ന്​ ശിപാർശ
തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി പ്ര​ത്യേ​കം ആ​ഭ്യ​ന്ത​ര ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണ​െ​മ​ന്ന്​ ജ​സ്​​റ്റി​സ്​ പി.​കെ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യ സ്വ​ത​ന്ത്ര ജ​ന​കീ​യ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​​​െൻറ ശി​പാ​ർ​ശ. കാ​മ്പ​സു​ക​ളി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഒാം​ബു​ഡ്​​സ്​​മാ​ൻ സം​വി​ധാ​നം രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

മ​റ്റ്​ ശി​പാ​ർ​ശ​ക​ൾ:

വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം ​പ്ര​ക​ട​ന​ങ്ങ​ളി​ലോ പ​രി​പാ​ടി​ക​ളി​ലോ പ​െ​ങ്ക​ടു​പ്പി​ക്കു​ന്ന​തും നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വും ത​ട​യ​ണം. ഇ​തി​നാ​യി ച​ട്ട​വും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും വേ​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ക്കു​ന്ന​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണം.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ കോ​ള​ജ്​ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്​ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. വ​സ്​​തു​താ​പ​ര​മാ​യ പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്ക​ണം.

സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​ൻ കോ​ള​ജ്​ ത​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​ത്​ അ​വ​സാ​നി​പ്പി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട്​ ന​ട​ത്ത​ണം.

ഇ​ൻ​റ​ർ കോ​ള​ജ്​ ട്രാ​ൻ​സ്​​ഫ​ർ സ​ർ​വ​ക​ലാ​ശാ​ല മേ​ൽ​നോ​ട്ട​ത്തി​ൽ പൂ​ർ​ണ​മാ​യും മെ​റി​റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്ത​ണം.

പ്ര​വൃ​ത്തി സ​മ​യം ക​ഴി​ഞ്ഞും കാ​മ്പ​സി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം.

ദു​രു​പ​യോ​ഗം ത​ട​യാ​ൻ ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ പ​കു​തി​യാ​യി കു​റ​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ൽ ന​വീ​ക​രി​ച്ച്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ലാ​ക്ക​ണം. ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ ഹോ​സ്​​റ്റ​ൽ പ​ണി​യ​ണം.

കു​സാ​റ്റി​ലെ ഹോ​സ്​​റ്റ​ൽ പ്ര​വേ​ശ​ന​ത്തി​ന്​ വി.​സി​​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണം.


Show Full Article
TAGS:political clash sfi maharajas college madappally college 
News Summary - political clash sfi kerala
Next Story