സർവേ ഫലം പ്രവർത്തനം നിർവീര്യമാക്കാൻ –ഇ.പി. ജയരാജന്
text_fieldsതളിപ്പറമ്പ്: ഇപ്പോള്‍ ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇടത്പ്രവര്‍ത്തകര്‍ ഇത് കരുതിയിരിക്കണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്.
തളിപ്പറമ്പ് നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ഗോവിന്ദെൻറ പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍വിജയം നേടാന്‍ പോകുന്ന ഇടതുപക്ഷത്തിെൻറ പ്രവര്‍ത്തനങ്ങളെ നിര്‍ജീവമാക്കാന്‍ ലക്ഷ്യമിട്ടാണ് സർവേകള്‍ നടക്കുന്നത്.
അമിത ആത്മവിശ്വാസം കരുതി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്ക്കാന് പാടില്ലെന്നും ജനങ്ങെള അണിനിരത്തലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സിനിമ അവാര്‍ഡ് ജേതാവ് മനോജ് കാനക്ക് പത്രിക നല്‍കിയാണ് പ്രകാശനം ചെയ്തത്. വേലിക്കാത്ത് രാഘവന് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി എം.വി. ഗോവിന്ദന്, ജയിംസ് മാത്യു എം.എല്‍.എ, ടി.കെ. ഗോവിന്ദന്, കെ.സി. സോമന് നമ്പ്യാര്‍, ഏരിയ സെക്രട്ടറി കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

