പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് വിതരണം നടക്കും. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ്സ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. ഒഴിവാക്കാനാകാത്ത സാഹചര്യംകൊണ്ട് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനം. ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.
കോവിഡ് ബാധിച്ച കുട്ടികൾക്ക് നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നല്കിയാല് മതിയെന്ന് ആരോഗ്യവകുപ്പ്. രോഗം ഭേദമായശേഷമുള്ള നാലാഴ്ചയാണ് കണക്കാകുന്നത്.

