പോളിയോ വിതരണം: മലപ്പുറം ജില്ലക്കെതിരെ വ്യാജ പ്രചാരണം
text_fieldsമലപ്പുറം: ജില്ലയിൽ തുള്ളിമരുന്ന് വിതരണം മന്ദഗതിയിലാണെന്ന പ്രചാരണം വ്യാജമാണെ ന്ന് ആരോഗ്യവകുപ്പ് അധികൃതർ. ജനുവരി 19ന് നടത്തിയ തുള്ളിമരുന്ന് വിതരണത്തിൽ സംസ ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ലയാണെന്നും 46 ശതമാനം മാത്രമാണ് നൽകിയതെന്ന ുമുള്ള വാർത്ത പുറത്തുവന്നിരുന്നു.
ഒരാഴ്ച നീണ്ട പോളിയോ കാമ്പയിനാണ് ജില്ലയിൽ നടത്തുന്നതെന്നും ഇതുവരെ 91 ശതമാനം നേട്ടം കൈവരിച്ചതായും ഡി.എം.ഒ ഡോ. കെ. സക്കീന അറിയിച്ചു. ഇപ്പോൾ വീടുകളിൽ നേരിട്ട് ചെന്ന് കുട്ടികൾക്ക് മരുന്ന് നൽകുകയാണ് ആരോഗ്യ പ്രവർത്തകർ. അഞ്ചുവയസ്സിന് താഴെയുള്ള 4,50,415 കുട്ടികളില്‍ 4,08,360 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി.
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചുമാണ് തുള്ളിമരുന്ന് നല്‍കിയത്. രണ്ടാം ദിനം 70 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചു. മൂന്നാം ദിനം ആയപ്പോഴേക്കും 88 ശതമാനമായി ഉയർന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനാവാത്ത വീടുകളില്‍ വ്യാഴാഴ്ച കൂടി സന്ദര്‍ശനം നടത്തി വിതരണം ചെയ്യും.
ജില്ലയില്‍ എല്ലാവര്‍ഷവും ആദ്യദിനം ബൂത്തിലെത്തി തുള്ളിമരുന്നു നല്കുന്നവര് 50 മുതല്‍ 55 ശതമാനം മാത്രമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കുകയാണ് പതിവ്. ഇത്തവണയും 19ന് നടന്ന ബൂത്ത് തല പരിപാടിയില്‍ 2,43,057 കുട്ടികള്‍ക്കാണ് തുള്ളിമരുന്നു നല്‍കിയത്. 20, 21 തീയതികളില്‍ നടന്ന വീട് സന്ദര്‍ശനത്തിലൂടെയാണ് 1,52,636 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്ന് നല്കാന് സാധിച്ചതെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
