Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോളിയോ തളർത്തിയില്ല;...

പോളിയോ തളർത്തിയില്ല; ഗിരീഷ്​ മറിച്ചിട്ടത്​ പഞ്ചായത്ത് പ്രസിഡൻറിനെ

text_fields
bookmark_border
പോളിയോ തളർത്തിയില്ല; ഗിരീഷ്​ മറിച്ചിട്ടത്​ പഞ്ചായത്ത് പ്രസിഡൻറിനെ
cancel
camera_alt

തെന്മല പഞ്ചായത്ത് ചാലിയക്കര വാർഡിൽ വിജയിച്ച ജി. ഗിരീഷ്കുമാർ

പുനലൂർ: പോളിയോ ബാധിച്ച് ഗിരീഷിെൻറ കാലുകൾക്ക് സ്വാധീനക്കുറവുണ്ടെങ്കിലും ജനഹൃദയങ്ങളിലെ സ്വീകാര്യതയിൽ ഇത്തവണ മറിച്ചിട്ടത്​ പഞ്ചായത്ത് പ്രസിഡൻറിനെ.

തെന്മല പഞ്ചായത്തിലെ ചാലിയക്കര വാർഡിൽ ഗിരീഷ്കുമാറിെൻറ തെരഞ്ഞെടുപ്പ് വിജയം കിഴക്കൻമേഖലയിൽ പ്രധാന തെരഞ്ഞെടുപ്പ് വിശേഷമാകുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണകാലത്ത് കിഴക്കൻമേഖലയിലെ ശ്രദ്ധേയയായ പ്രസിഡൻറായിരുന്ന സി.പി.എമ്മിലെ ആർ. ലൈലജയെ 19 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ഗിരിഷ് തോൽപിച്ചത്.

ഇവിടെ നിന്നും കഴിഞ്ഞ തവണ വിജയിച്ച് പ്രസിഡൻറായ ലൈലജ ഇത്തവണ വാർഡ് ജനറലായിട്ടും മത്സരിച്ചു. വിജയം എളുപ്പമാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും തിരിച്ചായിരുന്നു ജനഹിതം. വാർഡിലുള്ള ഭൂരിഭാഗവും മുൻ മെംബർ കൂടിയായ ഗിരീഷിനൊപ്പമായിരുന്നു.

ചാലിയക്കര സത്യവതി ഭവനിൽ പരേതനായ ഗോവിന്ദൻ-സത്യവതി ദമ്പതികളുടെ മകനാണ് 44കാരനായ ഗിരീഷ്. ഒരുവയസ്സുള്ളപ്പോൾ പോളിയോ ബാധിച്ചതാണ്. അന്നുമുതൽ കൈകളുടെ സഹായത്താലാണ് യാത്ര ഉൾപ്പെടെ. ദൂരയാത്രകൾക്ക് മൂന്നു വീലുള്ള സ്കൂട്ടറുമുണ്ട്.

തോട്ടംമേഖലയിലെ പ്രധാന തൊഴിലാളി യൂനിയൻ നേതാവും സന്നദ്ധ പ്രവർത്തകനുമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഗിരീഷിെൻറ നേതൃത്വത്തിൽ ലോഡ് കണക്കിന് സാധനങ്ങൾ ശേഖരിച്ച് ചെങ്ങന്നൂർ മേഖലകളിൽ പ്രളയബാധിതർക്ക് എത്തിച്ചുകൊടുത്തിരുന്നു.

polioനാട്ടിലെ ഏത് പൊതു വിഷയങ്ങളിലും സാന്നിധ്യമുണ്ടാകും. കോൺഗ്രസ് തെന്മല മണ്ഡലം ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാണ്. മുമ്പും ഈ വാർഡിൽതന്നെയാണ്​ ഗിരീഷ് ജയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gireeshpoliopanchayat election 2020
News Summary - polio is not an issue gireesh defeated panchayat president
Next Story