Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ലമ്പലത്ത് കഞ്ചാവ് കേസ് പ്രതി പൊലീസുകാരെ കുത്തി പരിക്കേൽപിച്ചു

text_fields
bookmark_border
crime
cancel

കല്ലമ്പലത്ത് കഞ്ചാവ് കേസ് പ്രതി പൊലീസുകാരെ കുത്തി പരിക്കേൽപിച്ചു. അഞ്ച് പൊലീസുകാര്‍ക്ക് പ്രതിയുടെ ആക്രമണത്തിൽ പരി​ക്കേറ്റു. കഞ്ചാവ് കേസ് പ്രതി അനസ് ജാനാണ് അഞ്ച് പൊലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പൊലീസ് സ്‌റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്ക് നേരെയാണ്‌ കഞ്ചാവ് കേസ് പ്രതി അനസ് ജാനിന്റെ ആക്രമണമുണ്ടായത്. പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ ബാറിൽ എത്തിയത്. പൊലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.

ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിജിത്തിന്റെ വാരിയെല്ലിന് കുത്തേറ്റിട്ടുണ്ട്. പൊലീസ് സംഘം മഫ്തിയിലാണ് ഇയാളെ പിടികൂടാൻ എത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - policemen stabbed by accused at kallambalam thiruvananthapuram
Next Story