പൊലീസ് ഉദ്യോഗസ്ഥന്റെ മരണം: ദുരൂഹതയെന്ന് ബന്ധുക്കൾ, പരാതി നൽകി
text_fieldsതുറവൂർ: കൊച്ചി ഹാർബർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എസ്. സുജിത് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ആഗസ്റ്റ് 25നാണ് കോടംതുരുത്ത് കണ്യാടിയിൽ സുജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ജോലിക്ക് പോകാൻ പുലർച്ച വിളിച്ചുണർത്തണമെന്ന് അമ്മയോടു പറഞ്ഞിട്ടാണ് സുജിത് ഉറങ്ങാൻ കിടന്നത്. വിളിച്ചിട്ടും അനക്കമില്ലാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ആഴ്ചകൾക്ക് മുമ്പ് ജോലിക്കിടെ വാഹന പരിശോധന നടത്തുമ്പോൾ ഇരുചക്രവാഹന യാത്രികനുമായുണ്ടായ തർക്കം സുജിത്തിനെ അലട്ടിയിരുന്നതായും മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയ പരാതിയിൽ ബന്ധുക്കൾ പറയുന്നു. സുജിത്തിന്റെ മൊബൈൽ ഫോൺ വിവരശേഖരണത്തിനായി സൈബർ സെല്ലിന് കൈമാറിയതായി കുത്തിയതോട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

