Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഴക്കമ്പലം ആക്രമണം:...

കിഴക്കമ്പലം ആക്രമണം: പ്രതികളുമായി തെളിവെടുപ്പ്; പൊലീസുകാര​ന്‍റെ തിരിച്ചറിയൽ കാര്‍ഡ് കണ്ടെടുത്തു

text_fields
bookmark_border
കിഴക്കമ്പലം ആക്രമണം: പ്രതികളുമായി തെളിവെടുപ്പ്; പൊലീസുകാര​ന്‍റെ തിരിച്ചറിയൽ കാര്‍ഡ് കണ്ടെടുത്തു
cancel

കിഴക്കമ്പലം: കി​െറ്റക്‌സ് കമ്പനിയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ സഘര്‍ഷത്തിൽ റിമാൻഡിലായിരുന്ന പ്രതികളില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്​ച കസ്​റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്​ ആരംഭിച്ചു.

ഗുല്‍സണ്‍ സിങ്, സെര്‍ട്ടോ ഹെഞ്ച് ഖുപ്‌കോ (24), മൈറമ്പം ബോയ്ച്ച (24), ലൂയിസ് ഹെബ്രോണ്‍ (21) എന്നിവരെയാണ് കസ്​റ്റഡിയില്‍ വാങ്ങിയത്​. ഇതില്‍ മൂന്നുപേര്‍ മണിപ്പൂര്‍ സ്വദേശിയും ഒരാൾ ഝാര്‍ഖണ്ഡ് സ്വദേശിയുമാണ്. മൂന്നുദിവസം ഇവരെ പൊലീസ് കസ് റ്റഡിയില്‍വെക്കും. പൊലീസ് വാഹനം തകര്‍ത്ത കേസിലെ പ്രതികളാണിവര്‍.

174 പ്രതികളില്‍ പ്രധാനപ്പെട്ട നാല് പേരെയാണ് കസ്​റ്റഡിയില്‍ വാങ്ങിയത്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്് ഇവരാണ്​. ആവശ്യമെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്​റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിെൻറ നേതൃത്വത്തിലായിരുന്നു​ തെളിവെടുപ്പ്​.

പരിശോധനയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ​െൻറ തിരിച്ചറിയൽ കാര്‍ഡ് കണ്ടെടുത്തു. സംഭവ ദിവസം കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന്​ അക്രമണം നടത്തിയ തൊഴിലാളികള്‍ തട്ടിയെടുത്തതാണിത്​.

സമാന്തരമായി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മയക്കുമരുന്ന് പോലുള്ളവ സൂക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു പരിശോധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kizhakkambalam Violence
News Summary - Policeman's identity card found in Kizhakkambalam Violence
Next Story