കൊല്ലത്ത് പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു; 'അന്ന് സി.പി.എം കളിച്ചതിന്' തിരിച്ചടിയെന്ന് ഭീഷണിക്കത്ത്
text_fieldsകൊല്ലം: കൊല്ലം അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് അക്രമികൾ തീയിട്ടത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു.
പുനലൂരിലെ കോളജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണിതെന്നാണ് ഭീഷണിക്കത്തിലുള്ളത്. സി.പി.എം കളിച്ചല്ലോ താൻ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോയെന്നും ഭീഷണിക്കത്തിലുണ്ട്. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം പുനലൂർ കോളജ് സംഘർഷത്തിൽ പൊലീസ് മർദനമേറ്റ ആളുകളെ കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

