Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ടി.എം കാർഡ്​...

എ.ടി.എം കാർഡ്​ തട്ടിപ്പുകേസിലെ പ്രതിയുടെ പണം തട്ടിയ പൊലീസുകാരന്​ സസ്​പെൻഷൻ

text_fields
bookmark_border
sreekanth
cancel
camera_alt

​ശ്രീകാന്ത്​

ത​ളി​പ്പ​റ​മ്പ് (കണ്ണൂർ): മ​റ്റൊ​രാ​ളു​ടെ എ.​ടി.​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത് 70,000 രൂ​പ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​െൻറ പ​ക്ക​ൽ​നി​ന്നും എ.​ടി.​എം കാ​ർ​ഡ് കൈ​ക്ക​ലാ​ക്കി അ​ര​ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പൊ​ലീ​സു​കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ. ത​ളി​പ്പ​റ​മ്പ് സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഇ.​എ​ൻ. ശ്രീ​കാ​ന്തി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ.​ടി.​എം ത​ട്ടി​പ്പു​കേ​സ്​ പ്ര​തി പു​ളി​മ്പ​റ​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ടി.​പി. ഗോ​കു​ലി​‍െൻറ സ​ഹോ​ദ​രി​യു​ടെ എ.​ടി.​എം കൈ​ക്ക​ലാ​ക്കി​ പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ചൊ​ക്ലി ഒ​ളി​വി​ലം സ്വ​ദേ​ശി മ​നോ​ജ് കു​മാ​റി​െൻറ എ.​ടി.​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത് 70,000 രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് ഗോ​കു​ലി​നെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പി​ടി​യി​ലാ​കു​മ്പോ​ൾ ഗോ​കു​ലി​െൻറ കൈ​വ​ശം സ​ഹോ​ദ​രി​യു​ടെ എ.​ടി.​എം കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു. എ.​ടി.​എം കാ​ർ​ഡി​‍െൻറ പി​ൻ ന​മ്പ​ർ കേ​സി​െൻറ ആ​വ​ശ്യ​ത്തി​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ​ഹോ​ദ​രി​യോ​ട് ഫോ​ണി​ലൂ​ടെ വി​ളി​ച്ചു​വാ​ങ്ങി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പൊ​ലീ​സു​കാ​ര​ൻ ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും മ​ദ്യ​ശാ​ല​ക​ളി​ലും മാ​ളു​ക​ളി​ലും ഉ​ൾ​പ്പെ​ടെ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള്ള സ​ന്ദേ​ശം മൊ​ബൈ​ൽ ഫോ​ണി​ൽ വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി ഇ​വ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം സി.​ഐ വി. ​ജ​യ​കു​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ൽ സി.​പി.​ഒ ശ്രീ​കാ​ന്തി​നു പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് റൂ​റ​ൽ എ​സ്.​പി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റൂ​റ​ൽ എ​സ്.​പി ന​വ​നീ​ത് ശ​ർ​മ ഇ​യാ​ളെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഡി.​ജി.​പി ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm cardPoliceman
News Summary - Policeman suspended for embezzling money from ATM card fraud accused
Next Story