Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽപാളത്തിൽനിന്ന് സ്ത്രീയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്ക്

text_fields
bookmark_border
റെയിൽപാളത്തിൽനിന്ന് സ്ത്രീയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്ക്
cancel

കാഞ്ഞങ്ങാട്: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനടുത്ത് പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ട്രെയിൻ തട്ടാതെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് പരിക്ക്. കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബോവിക്കാനം ഇരിയണ്ണി സ്വദേശി സജേഷിനാണ് (30) പരിക്കേറ്റത്.

പള്ളിക്കര മേൽപാലത്തിനടിയിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. പള്ളിക്കര ടൗണിൽ നിന്നും നൂറുകണക്കിനാളുകൾ ഇതുവഴി പാളം മുറിച്ച് കടന്ന് ബീച്ച് ഫെസ്റ്റിവലിന് പോകുന്നതിനാൽ മൂന്ന് പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.

വെളിച്ചമില്ലാത്ത ഇതുവഴി സ്ത്രീ പാളം മുറിച്ച് കടന്നപ്പോൾ ട്രെയിൻ അടുത്തെത്തുന്നത് കണ്ട് സ​ജേഷ് രക്ഷിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ സജേഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ട്രെയിൻ തട്ടിയതാണോ വീഴ്ചയിലാണോ പരിക്കെന്ന് വ്യക്തമായില്ലെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Policeman injured while rescuing woman from railway track
Next Story