Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരൻ...

പൊലീസുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
പൊലീസുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
cancel

തൃപ്പൂണിത്തുറ: കുളിക്കാനിറങ്ങിയ പൊലീസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ കെ.എ.പി ഒന്നാം ബറ്റാലിയൻ അംഗമായ പാറക്കടവ് കുറുമശ്ശേരി ഇരട്ടിയിൽ വീട്ടിൽ ഇ.എസ്‌. ശ്രീജിത്താണ്​ (26) മരിച്ചത്. ഹിൽപാലസ് പൊലീസ് ക്യാമ്പിനടുത്തുള്ള പെരുന്നിനാകുളം ക്ഷേത്രക്കുളത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

നാലുപേരടങ്ങുന്ന സംഘം ജിമ്മിൽ പോയശേഷം കുളിക്കാൻ ക്ഷേത്രക്കുളത്തിലെത്തിയതായിരുന്നു. കുളത്തിൽ മുങ്ങിപ്പോകുന്നതുകണ്ട് രക്ഷിക്കാനായി കൂടെയുള്ളവർ നീന്തിയെത്തിയപ്പോഴേക്കും താഴ്ന്നുപോയിരുന്നു. ഉടൻ ഡ്യൂട്ടി ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ സ്കൂബാ ഡൈവിങ് സംഘം മൃതദേഹം കണ്ടെടുത്തു.

മൃത​േദഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ശ്രീജിത്തിന്‍റെ പാസിങ് ഔട്ട് കഴിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളൂ.

പിതാവ്: ശ്രീധരൻ (പാറക്കടവ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം). മാതാവ്: ജിഷ (പാറക്കടവ് മുൻ പഞ്ചായത്ത് പ്രസി). സഹോദരി: ശ്രീഷ്മ (ഇൻഫോപാർക്ക് പാർക്ക്, കാക്കനാട്). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeman
News Summary - policeman drowned in the temple pool
Next Story