Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരനെ മർദിച്ച...

പൊലീസുകാരനെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
പൊലീസുകാരനെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു
cancel

തൃശൂർ: രാമവർമപുരം എ.ആര്‍ കാമ്പിലെ പൊലീസുകാരനെ മർദിച്ച പൊലീസ് അക്കാദമി എസ്.ഐയെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ സായുധ പൊലീസ് സേനയിലെ സി.പി.ഒ നസീറി​​െൻറ പരാതിയിൽ അക്കാദമി എസ്.ഐ ജോസിനെതിരെയാണ്​ നടപടി. അക്കാദമി എ.ഡി.ജി.പി പദ്മകുമാറാണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്പെൻഡ് ചെയ്തത്. 

തിങ്കളാഴ്ച വൈകീട്ട് പൊലീസ് കാൻറീനിന് സമീപത്താണ് കേസിനാസ്പദ സംഭവം നടന്നത്​. കാൻറീനിലേക്ക് വന്ന എസ്.ഐ ജോസി​​െൻറ ബൈക്ക് വീണ് കിടന്നിരുന്നത് നിവർത്തിവെച്ചത് നസീറും കൂട്ടരുമായിരുന്നു. എന്നാൽ ഇത് നസീർ വീഴ്ത്തിയിടുകയായിരു​െന്നന്ന് ആരോപിച്ചായിരുന്നു എസ്.ഐ ജോസി​​​െൻറ മർദനം. ആളുകൾ നോക്കി നിൽക്കെ ​േതാർത്ത് മുണ്ട് കഴുത്തിൽ മുറുക്കി മർദിച്ചെന്നാണ് പരാതി. എസ്.ഐ മദ്യപിച്ചിരു​െന്നന്നും ആക്ഷേപമുണ്ട്. പൊലീസ് അക്കാദമിക്കകത്ത് യൂനിഫോമിൽ രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ ൈകയാങ്കളിയുണ്ടായത് സേനക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അക്കാദമി എ.ഡി.ജിപി, കമീഷണർ, അസി.കമീഷണർ എന്നിവർക്കെല്ലാം പരാതി ലഭിച്ചിരുന്നു. പൊലീസ് അസോസിയേഷനും സംഭവത്തിൽ രംഗത്തെത്തി. എസ്.ഐക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. നസീറി​​െൻറ മൊഴിയുടെയും ദൃക്സാക്ഷി മൊഴികളുടെയും മെഡിക്കൽ റിപ്പോർട്ടി​​െൻറയും അടിസ്ഥാനത്തിൽ എസ്.ഐ കുറ്റക്കാരനാണെന്നും ഇയാൾ സർവിസ് ചട്ടം ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police
News Summary - police
Next Story