പണിയെടുക്കാത്ത പൊലീസ് വേണ്ട, വർക്കിങ് അറേഞ്ച്മെൻറിൽ പ്രവർത്തിക്കുന്നവരെ പുകക്കുന്നു
text_fieldsകോട്ടയം: വിവിധ വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥരുെട സുരക്ഷക്കെന്ന പേരിൽ അവരുടെ വീടുകളിലും ഒാഫിസുകളിലും കാര്യമായ പണിയൊന്നുമില്ലാതെ തുടരുന്ന പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് തന്നെ മടക്കി അയക്കാൻ ആഭ്യന്തര വകുപ്പ് നടപടി ഉൗർജിതമാക്കി. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് ഇത്.
വർക്കിങ് അേറഞ്ച്മെൻറിലും മറ്റുമായി ഒരുപണിയുമില്ലാതെ 5000ത്തിൽ അധികം പൊലീസുകാർ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന പൊലീസ് ഇൻറലിജൻസ് വിഭാഗത്തിെൻറ കണ്ടെത്തലിനെ തുടർന്നാണ് നടപടി.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഒാഫിസുകളിലുമായി 1500ലധികം പേർ വെറുതെ ഇരിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. പത്തും ഇരുപതും പേർവരെ ചില ഉദ്യോഗസ്ഥരുടെ സുരക്ഷക്കും മറ്റുമായി വീടുകളിലുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനകം ജില്ല, സംസ്ഥാന സ്പെഷൽ ബ്രാഞ്ച്, പൊലീസ് ട്രെയിനിങ് കോളജ്, ഡി.സി.ആർ.ബി, വനിത സെൽ, ടെലികമ്യൂണിക്കേഷൻ, റെയിൽവേ, വിജിലൻസ്, നാർകോട്ടിക് സെൽ, ൈക്രംസ് വിഭാഗങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരെ സ്റ്റേഷനുകളിലേക്ക് മടക്കി അയച്ചുതുടങ്ങി. 500ലധികം പേർ ഇത്തരത്തിൽ പ്രവർത്തിക്കുന്നു. സ്പെഷൽ ബ്രഞ്ചിലെ 160 പേർ, പൊലീസ് ട്രെയിനിങ് കോളജിലെ 35 പേർ എന്നിവരെ സ്റ്റേഷനുകളിലേക്ക് നിയമിച്ച് ഉത്തരവ് ഇറങ്ങി.
പൊലീസുകാരുടെ കുറവുമൂലം പുറത്തുനിന്ന് ഗാർഡുമാരെ നിയമിച്ചാണ് ട്രാഫിക് ജോലികൾപോലും ചെയ്യുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാറിനു നഷ്ടമാകുന്നത്. സേനയിൽ ആവശ്യത്തിന് പൊലീസുകാർ ഉള്ളപ്പോഴാണ് ദിവസവേതന നിയമനം. നിലവിൽ പല സ്റ്റേഷനുകളിലും പൊലീസുകാർ ഇല്ലാത്ത അവസ്ഥയാണ്. കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവികൾ ഡി.ജി.പിയെ സമീപിച്ചതോടെയാണ് വർക്കിങ് അേറഞ്ച്മെൻറിൽ പ്രവർത്തിക്കുന്നവരെ പുകക്കാൻ നടപടിയായത്. ഇൗ തീരുമാനം ചില ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. എന്നാൽ, ഉത്തരവിൽ മാറ്റം വേണ്ടെന്ന കർശന നിലപാട് സർക്കാർ സ്വീകരിച്ചത് ഇവർക്ക് തിരിച്ചടിയായി. വർക്കിങ് അറേഞ്ച്മെൻറിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും യൂനിഫോം പോലും ധരിക്കാറില്ല. അതിനിടെ തങ്ങളുടെ വിശ്വസ്തരെ മാറ്റാനുള്ള നീക്കത്തിനു തടയിടാനുള്ള ശ്രമവും വകുപ്പിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
