പൊലീസിലെ വർക്കിങ് അറേഞ്ച്മെൻറ് നിയമനങ്ങൾ ചുരുക്കും, അഴിമതിക്കാരെ പിരിച്ചുവിടും
text_fieldsതിരുവനന്തപുരം: പൊലീസ് േസനയിലെ വർക്കിങ് അറേഞ്ച്മെൻറ് നിയമനങ്ങൾ പരമാവധി ചുരുക്കാൻ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ 2018ലെ രണ്ടാം ൈത്രമാസ ൈക്രം കോൺഫറൻസിൽ തീരുമാനം. അഴിമതി, സ്വഭാവദൂഷ്യം, ഗുരുതരകുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെടുന്ന പൊലീസുകാർക്കെതിരെ പിരിച്ചുവിടലടക്കം നിയമപരമായി സാധ്യമായ വകുപ്പുതല നടപടികൾ സ്വീകരിക്കാനും തീരുമാനമായി. കൃത്യമായ മനുഷ്യവിഭവശേഷി വിലയിരുത്തി ആവശ്യകത അനുസരിച്ച് സേനാംഗങ്ങളെ പുനർവിന്യസിക്കും. മൂന്നാംമുറ പോലുള്ള പ്രവണതകൾ തടയാൻ ആധുനിക ചോദ്യം ചെയ്യൽ മുറികൾ കൂടുതലായി ഉപയോഗപ്പെടുത്തും. അഴിമതി തടയാൻ പരിശോധനകൾ കർശനമാക്കും. ക്രിമിനൽ കേസുകളിൽപെട്ടവർക്കെതിരെയും കർശന ശിക്ഷാനടപടികൾ സ്വീകരിക്കും.
അന്വേഷണം പൂർത്തിയാകാത്ത കേസുകളിൽ ആവശ്യമെങ്കിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിൽ ആലപ്പുഴ ജില്ല നടപ്പാക്കിയ ശുഭയാത്ര 2018 തുടങ്ങിയ പരിപാടികൾ മറ്റു ജില്ലകളും മാതൃകയാക്കണം. പരിശോധനകളിൽ വാഹനയാത്രക്കാർക്കുള്ള ബുദ്ധിമുട്ട് കഴിവതും കുറഞ്ഞ രീതിയിലാകണം. ഇക്കാര്യത്തിൽ നിരീക്ഷണ കാമറ ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തണം.
സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവരെ കാണാതാകുന്ന കേസുകൾ വർധിച്ചുവരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ അലംഭാവം കാട്ടിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു. പോക്സോ കേസുകളുടെ അന്വേഷണം ശക്തമാക്കുകയും ശിക്ഷാനിരക്ക് വർധിപ്പിക്കുകയും വെണമെന്ന് യോഗം വിലയിരുത്തി.
എ.ഡി.ജി.പിമാരായ ടോമിൻ ജെ. തച്ചങ്കരി, ഡോ. ബി സന്ധ്യ, അനിൽ കാന്ത്, എസ്. ആനന്തകൃഷ്ണൻ, ഡോ ഷെയ്ഖ് ദർവേശ് സാഹിബ്, ടി.കെ. വിനോദ്കുമാർ ഐ.ജിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത്കുമാർ, എസ്. ശ്രീജിത്ത്, വിജയ് എസ്. സാക്കറെ, ബൽറാംകുമാർ ഉപാധ്യായ, ജി. ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, പി. വിജയൻ, ഡി.ഐ.ജി മാരായ എം.പി. ദിനേശ്, അനൂപ് കുരുവിള ജോൺ, പി. പ്രകാശ്, കെ. സേതുരാമൻ, കെ.പി. ഫിലിപ്, ഷെഫീൻ അഹമ്മദ് ജില്ല പൊലീസ് മേധാവിമാർ, എസ്.പിമാർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
