വനിത പോലീസുകാരിയുടെ വീട് കയറി ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsപാറശ്ശാല: ധനുവച്ചപുരത്ത് ഗുണ്ടാസംഘം വനിതാ പോലീസുകാരി ഉള്‍പ്പെടെ വീട് കയറി ആക്രമിച്ച കേസ്സില്‍ അഞ്ചു പേരെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം സ്വദേശി ഗോഡ് വിന്‍( 30), ധനുവച്ചപുര സദ്ദേശികളായ അജിത്ത് (29), അനൂപ് (29), സബിന്‍( 29), ബലരാമപുരം സ്വദേശി വീനീത് ( 20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ് രാത്രി 8.30. മണിയോടെയാണ് സംഭവം. ധനുവച്ചപുരം പുളിയറ വിള പി.എസ് ഭവനില്‍ ബിജു.(40), ഭാര്യ ഷിജി.(32) സഹോദരി പാറശ്ശാല പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ഷീജ സഹോദരന്റെ ഭാര്യ സോണിയ എന്നിവരെയാണ് 15 ഓളം പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. സംഭവ ദിവസം ആക്രമ സംഘത്തില്‍പ്പെട്ട മഞ്ചവിളാകം സ്വദേശി സതീഷ് 21 നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീകാന്ത്, പാറശ്ശാല ഐ എസ് എച്ച് ഒ, ടി. സതീഷ്‌കുമാര്‍, എസ് ഐ സുജിത്ത് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

