കോവിഡ് ഡ്യൂട്ടിയില്‍നിന്ന് പിന്മാറാന് പൊലീസിന് നിര്‍ദേശം
text_fieldsതിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട കണക്കെടുപ്പ് അടക്കമുള്ള നടപടികളില്‍നിന്ന് പൊലീസ് പിന്മാറുന്നു. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത് അടക്കമുള്ള നടപടികളില്‍നിന്നാണ് പിന്മാറ്റം. ഇതുസംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. കോവിഡ് ജോലിക്കായി ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന് ഡ്യൂട്ടിയിലേക്ക് മാറണമെന്ന നിര്‍ദേശവുമുണ്ട്.
കോവിഡ് വ്യാപന നിരക്ക് കൂടിയ ഘട്ടത്തിലാണ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന ചുമതല പൊലീസിെൻറ ഭാഗമായത്. ഇപ്പോള്‍, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഈ ജോലി ഉപേക്ഷിക്കുന്നത്. ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയാകും പൊലീസിെൻറ പൂര്‍ണമായ പിന്മാറ്റം.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ രോഗിയുമായി ബന്ധപ്പെട്ടും ഫോണ്‍വിളികളും ടവര്‍ സിഗ്നലുകളും പരിശോധിച്ചാണ് തയാറാക്കിയിരുന്നത്. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പുറമെയായിരുന്നു ഇത്. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിനുള്ള ചുമതല പൂര്‍ണമായി പൊലീസിനെ എല്പിച്ചതിനെതിരെ ആരോഗ്യ വകുപ്പില്നിന്നുള്പ്പെടെ പ്രതിഷേധങ്ങളുയര്‍ന്നു.
അതിനു പിന്നാലെ, ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പട്ടിക തയാറാക്കുന്നതെന്ന് പൊലീസ് മേധാവി വ്യക്തത വരുത്തുകയും ചെയ്തിരുന്നു. വീടുകളില്‍ ക്വാറൻറീനിലുള്ളവരുടെ നിരീക്ഷണത്തിനും പൊലീസിന് ചുമതല നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

