Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിലെ മാവോവാദി സാന്നിധ്യം: ഹെലികോപ്ടർ നിരീക്ഷണവുമായി പൊലീസ്

text_fields
bookmark_border
helicopter at Attappadi
cancel
camera_alt

മാവോവാദി സാന്നിധ്യം പരിശോധിക്കാൻ പൊലീസ് ഹെലികോപ്ടറിൽ എത്തിയപ്പോൾ

അഗളി: അട്ടപ്പാടി വനത്തിൽ മാവോവാദി സാന്നിധ്യമു​ണ്ടോയെന്ന പരിശോധനയുടെ ഭാഗമായി ഹെലികോപ്ടർ നിരീക്ഷണവുമായി പൊലീസ്. വെള്ളിയാഴ്ച രാവിലെ അരീക്കോടുനിന്നെത്തി അട്ടപ്പാടി വനമേഖലക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തിയ സംഘത്തിൽ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള കമാൻഡോ സംഘമാണുണ്ടായിരുന്നത്.

മലപ്പുറം ജില്ലയുടെ വനാതിർത്തിയും സൈലന്റ് വാലി, അട്ടപ്പാടി, അപ്പർ ഭവാനി കാടുകളും സംഘം നിരീക്ഷിച്ചു. വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനത്തിറങ്ങിയ കോപ്ടർ പതിനൊന്നരയോടെ മടങ്ങി.

നിലമ്പൂർ, കണ്ണൂർ, വയനാട് വനങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അടുത്തിടെ മാവോവാദികൾ സാന്നിധ്യമറിയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police with helicopter surveillance to check Maoist presence in Attapadi
Next Story