ബി.ജെ.പി പരിപാടിക്കിടെ കടയടച്ചാൽ നടപടിയെന്ന് പൊലീസ്; വിവാദമായപ്പോൾ പിൻവലിച്ചു
text_fieldsതൊടുപുഴ: ബി.ജെ.പി ജനജാഗരണ സമ്മേളനം സംഘടിപ്പിക്കുന്ന ദിവസം കടകളടക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്. കരിമണ്ണൂർ പൊലീസാണ് നോട്ടീസ് നൽകിയത്. പൊലീസ് വാഹനത്ത ിൽ കടകളിൽ എത്തി നൽകിയ നോട്ടീസ് വിവാദമായതോടെ മണിക്കൂറുകൾക്കകം തിരിച്ചുവാങ്ങി തലയൂരുകയും ചെയ്തു.
നോട്ടീസ് ശ്രദ്ധയിൽപെട്ട പൊതുപ്രവർത്തകർ ഇടപെട്ടതോടെയാണ് പൊലീസിെൻറ തിരുത്തൽ. ബി.ജെ.പി സമ്മേളനവും പ്രകടനവും നടക്കുേമ്പാൾ മുൻകൂർ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹർത്താൽ നടത്തരുതെന്നും വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നുമായിരുന്നു അറിയിപ്പ്. അല്ലാത്തപക്ഷം കർശന നിയമനടപടികളെടുക്കുമെന്നും കരിമണ്ണൂർ എസ്.ഐ ഒപ്പിട്ട നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടിയാണെന്നും നോട്ടീസ് പിൻവലിച്ചെന്നും ജില്ല പൊലീസ് മേധാവി പി.കെ. മധു പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
