ഓൺലൈൻ ക്ലാസിന് വാങ്ങി നൽകിയ മൊബൈലിൽ ഗെയിം കളി; അമ്മ അറിയാതെ മക്കൾ പിൻവലിച്ചത് ലക്ഷത്തിലധികം രൂപ
text_fieldsഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ മക്കൾ ബാങ്ക് അകൗണ്ടിൽ നിന്ന് പിൻവലിച്ചത് വൻ തുക. കോഴിക്കോട് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഒരു ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. അകൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതായി കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ചേർന്നായിരുന്നു ഒാൺലൈൻ കളി. കുട്ടികളുടെ പിതാവ് വിദേശത്താണ്.
ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാനാണ് കുട്ടികൾക്ക് ഫോൺ വാങ്ങി നൽകിയതെന്ന് മാതാവ് പറയുന്നു. നിരോധിച്ച ഗെയിമായ പബ്ജിയാണ് കളിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 2020ൽ ചൊക്ലിയിൽ മകൻ ഒാൺലൈൻ ഗെയിം കളിച്ചതിലൂടെ പിതാവിെൻറ 6,12,000 രൂപ നഷ്ടമായിരുന്നു. വീട് നിര്‍മാണത്തിനായി പിതാവ് ലോണ്‍ എടുത്തിരുന്നു. ഈ തുകയാണ് അന്ന് നഷ്ടമായത്. നമ്മുടെ കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിച്ചേ മതിയാകൂ എന്നും വാർത്ത പങ്കുവച്ചുകൊണ്ട് പൊലീസ് ഒൗദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

