Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ ബുൾജെറ്റ്​...

ഇ ബുൾജെറ്റ്​ സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന്​ പൊലീസ്​

text_fields
bookmark_border
ഇ ബുൾജെറ്റ്​ സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന്​ പൊലീസ്​
cancel

കണ്ണൂർ: ഇ ബുൾജെറ്റ്​ എന്ന യുട്യൂബ്​ ചാനലിലൂടെ പ്രശസ്​തരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾക്ക്​ പൊലീസ്​ തുടക്കം കുറിച്ചു. കണ്ണൂർ ജില്ലാ സെഷൻസ്​ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട്​ ഹരജി നൽകുമെന്നാണ്​ സൂചന. നേരത്തെ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇ-ബുൾജെറ്റ്​ സഹോദരൻമാർക്കെതിരെ എം.വി.ഡിയും കുറ്റപത്രം നൽകിയിട്ടുണ്ട്​. വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ അടക്കാൻ വിസമ്മതിച്ചതോടെയാണ്​ ഇരുവർക്കുമെതിരെ കുറ്റപത്രം നൽകിയത്​.

പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ്​ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്​.തിങ്കളാഴ്ച ഉച്ചയോടെയാണ്​ ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ​ കണ്ണൂർ ടൗൺ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും​ അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന്​ കണ്ണൂർ മോ​ട്ടോർ വാഹന വകുപ്പ്​ എൻഫോഴ്​സ്​​മെൻറ്​ വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്​റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി യുട്യൂബർമാരോട്​ തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

ഓഫിസിലെത്തിയ ഇവർ ബഹളംവെച്ച്​ സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്​ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ്​ ഇവർ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾ പറഞ്ഞുമനസ്സിലാക്കുകയാണ്​ ചെയ്​തതെന്നും​ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, തങ്ങളെ മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ പീഡിപ്പിക്കുകയാണെന്ന്​ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റിട്ടിരുന്നു. യുട്യൂബർമാർ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടർന്ന്​ ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അറിയിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെ ലൈവ്​ വിഡിയോയും ഇവർ പങ്കുവെച്ചു.

ബഹളത്തിനൊടുവിൽ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന്​ കണ്ണൂർ ടൗൺ പൊലീസ്​ സ്ഥലത്തെത്തി ഇരുവരെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ആർ.ടി ഓഫിസ്​ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ്​ ഇവർക്കെതിരെ കേസെടുത്തത്​. വെള്ള നിറത്തിലായിരുന്ന വാനി​​െൻറ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policee bull jet
News Summary - Police want bail for e-Buljet brothers canceled
Next Story