പൊലീസ് അതിക്രമം അപലപനീയം -വനിത പ്രവർത്തകർ
text_fieldsചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ-റെയിൽ സിൽവർലൈൻ പാതക്കായി കല്ലിടുന്നത് തടഞ്ഞ കൊരണ്ടിത്താനം ഇയ്യാലില്‍ ജിജി ഫിലിപ്പിനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ഇതുകണ്ട് അലമുറയിടുന്ന മകൾ സോമിയ (ഇടത്ത്)
തിരുവനന്തപുരം: കെ-റെയിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ പൊലീസും ഉദ്യോഗസ്ഥരും നേരിടുന്ന രീതി അപലപനീയമാണെന്ന് വനിത ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെയുള്ളവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ചങ്ങനാശ്ശേരിയിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുണ്ടായ കടന്നുകയറ്റം പ്രതിഷേധാർഹമാണ്.
ജനവികാരങ്ങളെയും ആശങ്കകളെയും മാനിച്ച് ചർച്ച നടത്തണം. അതിനുള്ള ജനാധിപത്യ മര്യാദ മുഖ്യമന്ത്രി കാണിക്കണം. കെ. അജിത, അലേയമ്മ വിജയൻ, ഡോ. എസ്. ശാന്തി, സരിത മോഹനൻ, ആശ ജോമിസ്, മേഴ്സി അലക്സാണ്ടർ, എസ്. ഉഷ, ഡോ. ജാസ്മിൻ മേരി ജോൺ, ഡോ. ബി. ശ്രീലത തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

