‘ഞങ്ങൾ ഇങ്ങ് എടുത്തു, കേട്ടോ..’ വിദ്വേഷ പോസ്റ്റിന് അറസ്റ്റിലായ യുവാവിനെ ട്രോളി പൊലീസ് video
text_fieldsപാലക്കാട്: ഫേസ്ബുക്കിൽ കലാപാഹ്വാനം നടത്തിയ ആർ.എസ്.എസുകാരനെ അറസ്റ്റുചെയ്തതിന് പിന്നാലെ ട്രോൾ വീഡിയോ യുമായി പൊലീസ്. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രെൻറ വിദ്വേഷപരമായ വീഡിയോയും ഇയാളെ അറസ്റ്റ് ച െയ്ത് കൊണ്ടുപോകുന്ന ദൃശ്യവും ചേർത്താണ് ട്രോൾ വീഡിയോ. വർഗീയ ചേരിതിരിവ് പ്രചരിപ്പിക്കുന്നതിനെതിരെ പെ ാലീസിെൻറ സോഷ്യൽമീഡിയ സെൻററാണ് ഫേസ്ബുക്കിൽ ട്രോൾ പോസ്റ്റ് ചെയ്തത്.
മോഹൻ ലാൽ അഭിനയിച്ച ‘ ‘നിന്നിഷ്ടം എന്നിഷ്ടം’’ എന്ന സിനിമയിലെ ‘മോഹഭംഗ മനസ്സിലേ...’ എന്ന ഗാനമാണ് ട്രോൾ വീഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്. ഡൽഹിയിലെ സംഘ്പരിവാർ അക്രമത്തെ അനുകൂലിച്ചും കലാപത്തിന് ആഹ്വാനം ചെയ്തുമായിരുന്നു ശ്രീജിത്ത് രവീന്ദ്രെൻറ എഫ്.ബി പോസ്റ്റ്. അഗളി പൊലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറത്തും അഗളി പൊലീസ് സ്റ്റേഷനിലുമായി എേട്ടാളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുമാണ് പരാതി നൽകിയത്. മതസ്പർധ വളർത്തൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇയാളെ ഉച്ചക്ക് ശേഷം മണ്ണാർകാട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
സ്വന്തമായി സംസാരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്. മോശമായ പദപ്രയോഗങ്ങളും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
