Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസി​െൻറ...

പൊലീസി​െൻറ ‘ട്രോളൻ’മാർക്ക്​ ഡി.ജി.പിയുടെ പുരസ്​കാരം

text_fields
bookmark_border
kerala-police-facebook
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​വ​ര്‍ത്ത​ന​മി​ക​വി​നു​ള്ള ഡി.​ജി.​പി​യു​ടെ പു​ര​സ്കാ​രം നേ​ടി കേ​ര​ള പൊ​ലീ​സി​ലെ ‘ട്രോ​ള​ന്മാ​ർ‘. കു​റ്റാ​ന്വേ​ഷ​ണം, ക്ര​മ​സ​മാ​ധാ​നം ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി ​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ​ക്കു​ള്ള ബാ​ഡ്​​ജ്​ ഒാ​ഫ്​ ഒാ​ണ​ർ പു​ര​സ്‌​കാ​ര​മാ​ണ് പൊ​ലീ​സി​ലെ സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ അം​ഗ​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച​ത്. ന​വ​മാ​ധ്യ​മ ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​ലീ​സ് പൊ​തു​ജ​ന​ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം.

ട്രോ​ളു​ക​ളി​ലൂ​ടെ​യും ന​ർ​മം​നി​റ​ഞ്ഞ മ​റു​പ​ടി​ക​ളി​ലൂ​ടെ​യും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം​നേ​ടി​യ കേ​ര​ള പൊ​ലീ​സി​​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജ് നി​ല​വി​ൽ പ​തി​നൊ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം​പേ​ർ പി​ന്തു​ട​രു​ന്നു​ണ്ട്. ലോ​ക​ത്തി​ലെ ത​ന്നെ പൊ​ലീ​സ് പേ​ജു​ക​ളി​ൽ ഒ​ന്നാ​മ​താ​ണി​ത്. ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ലീ​സ്​ ന​ട​ത്തു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ പു​റ​മെ അ​വ​രു​ടെ ക​മ​ൻ​റു​ക​ൾ​ക്ക്​ ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കാ​നും പൊ​ലീ​സു​കാ​ർ മ​ടി​കാ​ണി​ക്കു​ന്നി​ല്ല.

എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാ​മി‍​െൻറ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ൽ സീ​നി​യ​ർ സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ കെ.​ആ​ർ. ക​മ​ൽ​നാ​ഥ്, വി.​എ​സ്. ബി​മ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​സ്.​ സ​ന്തോ​ഷ്, ബി.​ടി. അ​രു​ൺ എ​ന്നി​വ​രാ​ണു​ള്ള​ത്. േഫ​സ്​​ബു​ക്കി​ന്​ പു​റ​മെ ഇ​ൻ​സ്​​​റ്റ​ഗ്രാം, ട്വി​റ്റ​ർ എ​ന്നി​വ​യി​ലും പൊ​ലീ​സ് ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ഇ​വ​രാ​ണ്. ടി​ക്ടോ​ക്കി​ലും കേ​ര​ള പൊ​ലീ​സ് ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newspolice FB Page
News Summary - police troll page admin get award -kerala news
Next Story